Sunday, November 10, 2024
-Advertisements-
KERALA NEWSഒരു ഭർത്താവ് കാണാൻ പാടില്ലാത്തതാണ് അവളുടെ ഫോണിൽ കണ്ടത്, വിവാഹ ശേഷവും അവൾ ബന്ധം തുടർന്നു...

ഒരു ഭർത്താവ് കാണാൻ പാടില്ലാത്തതാണ് അവളുടെ ഫോണിൽ കണ്ടത്, വിവാഹ ശേഷവും അവൾ ബന്ധം തുടർന്നു ; പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുലിന്റെ പ്രതികരണം

chanakya news

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുൽ രാജ്യം വിട്ടു. തന്നെ വധുവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയതായും നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായതിനാൽ രജ്യം വിട്ടതാണെന്നും താൻ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തോട് രാഹുൽ പ്രതികരിച്ചു.

താൻ മറ്റൊരാളെ രജിസ്റ്റർ വിവാഹം ചെയ്തതും അതിന്റെ ഡിവോഴ്സ് കേസ് നടക്കുന്നതും അടക്കമുള്ള കാര്യങ്ങൾ അറിഞ്ഞാണ് അവർ വിവാഹത്തിന് തയ്യാറായത്. അതൊന്നും ഇപ്പോൾ അറിയില്ലെന്ന് പറയുന്നത് കളവാണെന്നും രാഹുൽ പറയുന്നു.

താൻ സ്ത്രീധനം ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. എന്നാൽ വിവാഹ ചിലവ് പോലും താനാണ് നൽകിയത്. വിവാഹത്തിന് അവരെ പണം നൽകി സഹായിച്ചെന്നും രാഹുൽ പറയുന്നു. മർദിച്ചു എന്ന കാര്യം താൻ സമ്മതിക്കുന്നു രണ്ട് വട്ടം അവളുടെ മുഖത്ത് അടിച്ചിട്ടുണ്ട്. പക്ഷെ ബെൽറ്റ് വെച്ച് അടിച്ചു എന്നൊക്കെ പറയുന്നത് വക്കീൽ പറഞ്ഞ് കൊടുത്തത് കൊണ്ടാവുമെന്നും രാഹുൽ പറയുന്നു.

മുഖം കഴുകാൻ ബാത്ത്റൂമിൽ പോയപ്പോൾ അവളുടെ തല ഇടിച്ചിരുന്നു അത് താനാണ് തടവി കൊടുത്തത്. അതിന്റെ പാടാണ് മുഖത്തുള്ളത് എന്നും രാഹുൽ പറയുന്നു. അവളുടെ വീട്ടുകാർ പ്രശ്നങ്ങൾ വഷളാക്കാനാണ് ശ്രമിച്ചത് അവളെ പൊതുഇടങ്ങളിൽ അവഹേളിക്കാതെ ഇരിക്കാനാണ് താൻ ഇതുവരെ പ്രതികരിക്കാതെ ഇരുന്നതെന്നും രാഹുൽ വ്യക്തമാക്കി.

തള്ളിയതിന് അവളോട് അപ്പോൾ തന്നെ മാപ്പ് ചോദിച്ചു. പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിലാണ് അങ്ങനെ സംഭവിച്ചത്. അവളുടെ ഫോണിൽ ഒരു ഭർത്താവ് കാണാൻ പാടില്ലാത്തത് കണ്ടു. അത് ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹത്തിന് മുൻപ് മറ്റൊരാളുമായി അവൾക്ക് അടുപ്പമുണ്ടായിരുന്നു കല്യാണത്തിന് ശേഷവും ബന്ധം തുടരുന്നത് ശരിയാണോ എന്ന് താൻ ചോദിച്ചെന്നും രാഹുൽ പറയുന്നു.

അതേസമയം രാഹുൽ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്ന് യുവതി പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരിലാണ് തർക്കമുണ്ടാകുകയും അടിക്കുകയും ചെയ്തതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

English Summary : rahul absconded india he calls channel and reacts about tha torture