Advertisements

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപവാസം ; രാഹുൽ ഈശ്വറിനെ അയ്യപ്പ ധർമ്മ സേനയിൽ നിന്നും പുറത്താക്കി

മലപ്പുറം : കേന്ദ്റസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധ ഉപവാസം സംഘടിപ്പിക്കുമെന്ന് പറഞ്ഞ രാഹുൽ ഈശ്വറിനെ അയ്യപ്പ ധർമ സേനയിൽ നിന്നും പുറത്താക്കിയതായി അയ്യപ്പ ധർമ സേന ട്രസ്റ്റി ബോർഡ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെയും നിയമിച്ചു.

Advertisements

കഴിഞ്ഞ ദിവസമാണ് രാഹുൽ ഈശ്വർ പൗരത്വ ഭേദഗതി ബില്ലിനെതിരെ മലപ്പുറത്ത് പ്രതിഷേധ ഉപവാസ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചച്ചത്. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്ക് ആശങ്ക ഉണ്ടാക്കിയെന്നും മുസ്‌ലിം സമുദായത്തിന്റെ ആശങ്ക പരിഹരിക്കണമെന്നും ആവിശ്യപെട്ടാണ് ഉപവാസമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയത്. ഇതിന് തൊട്ട് പിന്നാലെയാണ് അയ്യപ്പ ധർമ സേനയിൽ നിന്നും രാഹുൽ ഈശ്വറിനെ പുറത്താക്കുന്നത്.

യോഗത്തില്‍ സ്വാമി ഹരിനാരായണന്‍, എ പ്രേംകുമാര്‍, ചൈതന്യ ചക്രവര്‍ത്തി, പാര്‍വതി ഷെല്ലി, സൂര്യഗിരി എന്നിവര്‍ സംസാരിച്ചു. പൗരത്വ ഭേദഗതി ബിൽ മുസ്ലീങ്ങളെ വേദനിപ്പിച്ചെന്നും പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യയിലെ മുസ്‌ലിങ്ങളെ വേദനിപ്പിച്ചുകൊണ്ടല്ലെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ വാക്കുകകൾ. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS