Advertisements

രാഹുൽ ഗാന്ധിയുടെ പേര് ഗിന്നസ്സ് ബുക്കിൽ ചേർക്കണമെന്ന ആവിശ്യവുമായി വിദ്യാർത്ഥി ; കാരണം കേട്ടാൽ ചിരിവരും

കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേര് ഗിന്നസ് റെക്കോർഡിൽ ചേർക്കണമെന്ന് ആവശ്യവുമായി വിദ്യാർത്ഥി രംഗത്ത്. മധ്യപ്രദേശിൽ നിന്നുള്ള എഞ്ചിനീയർ വിദ്യാർത്ഥിയായ വിശാൽ ദിവാൻ ആണ് ഇത്തരമൊരു ആവശ്യവുമായി ഗിന്നസ്സ് വേൾഡ് റെക്കോർഡ് അധികൃതരെ സമീപിച്ചത്.

Advertisements

രാജ്യത്ത് നടന്ന 27 തിരഞ്ഞെടുപ്പുകളിൽ പരാജയപെട്ടതിന് രാഹുൽ ഗാന്ധിയുടെ പേര് ഗിന്നസ് ബുക്കിൽ ചേർക്കണമെന്നാണ് റെക്കോർഡിൽ ചേർക്കണമെന്ന് വിശാൽ ദിവാന്റെ ആവിശ്യം. കോൺഗ്രസ്സ് പാർട്ടി കഴിഞ്ഞ അഞ്ച് വർഷമായി നേരിടുന്ന പരാജയങ്ങൾക്ക് കാരണം രാഹുൽ ഗാന്ധി ആണെന്ന് വിശാൽ ദിവാൻ ഉറച്ച് വിശ്വസിക്കുന്നു. ഗിന്നസ് റെക്കോർഡിൽ പേര് വരാൻ ഈ 27 പരാജയങ്ങൾ ധാരാളമാണെന്നും വിശാൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ പേര് ഗിന്നസ്സിൽ ചേർക്കാൻ വിശാൽ ദിവാൻ ഇതിനോടകം തന്നെ ഗിന്നസ്സ് അധികൃതർക്ക് കത്ത് അയച്ചിരിക്കുകയാണ്. കൂടാതെ ഇതിനായി എൻറോൾമെൻറ് ഫീസും വിശാൽ അടച്ചു കഴിഞ്ഞു. എന്നാൽ വിശാൽ ദിവാന്റെ അപേക്ഷ ഗിന്നസ്സ് അധികൃതർ സ്വീകരിച്ചെങ്കിലും ഇത്തരത്തിലുള്ള പ്രകടനത്തെ ഗിന്നസ്സിൽ ഉൾപ്പെടുത്തുമോ എന്ന് അറിയില്ലെന്നും വിശാൽ പറയുന്നു എന്തായാലും കാത്തിരിക്കുകയാണ് താനെന്നും വിശാൽ പറയുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS