Monday, June 24, 2024
-Advertisements-
ENTERTAINMENTCinemaജയ് ശ്രീറാം വിളിക്കുന്നവരെ സംഘി ചാപ്പ കുത്തരുത് ; ബിജെപിയെ രാഷ്ട്രീയപരമായി വിമർശിക്കുന്നതിന് പകരം ഹിന്ദുത്വത്തെ...

ജയ് ശ്രീറാം വിളിക്കുന്നവരെ സംഘി ചാപ്പ കുത്തരുത് ; ബിജെപിയെ രാഷ്ട്രീയപരമായി വിമർശിക്കുന്നതിന് പകരം ഹിന്ദുത്വത്തെ വിമർശിച്ചാൽ ഹിന്ദുക്കൾ ബിജെപിക്കൊപ്പം നിൽക്കും ; രമേശ് പിഷാരഡി

chanakya news

കോഴിക്കോട്: ജയ് ശ്രീറാം വിളിച്ചാൽ സംഘിയെന്ന് ചാപ്പ കുത്തരുതെന്ന് രമേശ് പിഷാരഡി. ബിജെപി ഹിന്ദുത്വ അജണ്ടകൾ ഉള്ള പാർട്ടി ആണെങ്കിലും അതിൽ പ്രവർത്തിക്കുന്നവർ എല്ലാം അതെ ആശയക്കാരാകണമെന്നില്ലെന്നും രമേശ് പിഷാരഡി പറഞ്ഞു. സുരേഷ് ഗോപി ജയിച്ചത് ആളുകൾ വ്യക്തിത്വം നൽകി വോട്ട് ചെയ്തത് കൊണ്ടാണെന്നും രാഷ്ട്രീയം നോക്കി അല്ലെന്നും രമേശ് പിഷാരഡി പറഞ്ഞു.

ബിജെപിയെ രാഷ്ട്രീയപരമായി വിമര്ശിക്കുന്നതിന് പകരം ഹിന്ദുത്വത്തെ വിമർശിച്ചാൽ ഹിന്ദുക്കൾ ബിജെപിക്കൊപ്പം നിൽക്കുമെന്നും രമേശ് പിഷാരഡി പറയുന്നു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിഷാരഡി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. മലയാളികൾ അംഗീകരിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കണം എന്ന് പറയുന്നവർ പ്രശ്നക്കാരാണെന്നും രമേശ് പിഷാരഡി പറയുന്നു.

ഇസ്ലാം മത വിശ്വാസികൾക്ക് എല്ലാ മുസ്ലിം വിശ്വാസികളും തീവ്രവാദികൾ അല്ല എന്ന് പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ്. ഇസ്‌ലാം ആണെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ തീവ്രവാദികൾ ആണെന്ന് പറയും. ഹിന്ദുക്കൾ എല്ലാം സംഘികൾ അല്ല എന്ന് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്. ഇതെല്ലാം സാമാന്യവൽക്കരിക്കപ്പെടുമ്പോഴാണ്. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിലോ മതത്തിലോ ഉള്ളത് കൊണ്ട് അയാളുടെ സ്വഭാവത്തെ അത് നിര്ണയിക്കുന്നില്ല.

എല്ലാ പാർട്ടിയിലും, മതത്തിലും നല്ലതും മോശവുമായ ആളുകൾ ഉണ്ട്. ഇവിടെ കൊലപാതകം ചെയ്തവരും ജയിലിൽ കിടക്കുന്നവരും അമ്പലത്തിൽ പോയവരും വിശ്വാസികളും എല്ലാം ആണ്. ഇത് എല്ലാ പാർട്ടിയിലുമുണ്ട് അതുകൊണ്ട് അതിനെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ലെന്നും രമേശ് പിഷാരഡി പറയുന്നു.

English Summary : ramesh pisharadi about bjp