Tuesday, January 14, 2025
-Advertisements-
BUSINESSറിസർവ് ബാങ്കിന് ബോംബ് ഭീഷണി

റിസർവ് ബാങ്കിന് ബോംബ് ഭീഷണി

chanakya news

മുംബൈ : റിസർവ് ബാങ്കിന് (ആർബിഐ) ബോംബ് ഭീഷണി. ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് റഷ്യൻ ഭാഷയിലുള്ള ഇമെയിൽ വഴിയാണ് ഭീഷണി വന്നത്. ബോംബ് സ്ഫോടനത്തിലൂടെ ബാങ്ക് തകർക്കുമെന്നാണ് ഭീഷണി

മുംബൈ മാതാ രമാഭായി മാർഗ് (എംആർഎ മാർഗ്) പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്ത് അന്വേഷിച്ചു വരികയാണ്.

ഡൽഹിയിലെ ആറ് സ്‌കൂളുകൾക്ക് നേരെയും ഇമെയിലിലൂടെ ബോംബ് സ്ഫോടന ഭീഷണി ലഭിച്ചു. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം മുഴുവനും തിരച്ചിൽ നടത്തി വരികയാണ്. കഴിഞ്ഞ ഒമ്പതാം തീയതി 44 സ്കൂളുകൾക്ക് നേരെ സമാനമായ ഭീഷണി ഇമെയിൽ വഴി ലഭിച്ചതിന് പിന്നാലെയാണ് പുതിയ ഭീഷണികൾ.സന്ദേശം എത്തിയതിന് പിന്നാലെ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് അധികൃതർ രക്ഷിതാക്കള്‍ക്ക് നിർദ്ദേശം നല്‍കി

“പശ്ചിം വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂളിൽ നിന്നും പുലർച്ചെ 4:21, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂളിൽ നിന്നും രാവിലെ 6:23, ഡിപിഎസ് അമർ,ഡിഫൻസ് കോളനിയിലെ സൗത്ത് ഡൽഹി പബ്ലിക് സ്കൂളിൽ നിന്നും രാവിലെ 7:57, സഫ്ദർജംഗിലെ ഡൽഹി പോലീസ് പബ്ലിക് സ്കൂളിൽ നിന്നും രാവിലെ 8:02, രോഹിണിയിലെ വെങ്കിടേശ്വർ ഗ്ലോബൽ സ്കൂളിൽ നിന്നും രാവിലെ 8:30 നുമായി ബോംബ് സ്ഫോടന ഭീഷണിയെ ഭയന്ന് ഫയർ ഫോർസിലേക്ക് നിരന്തരം കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. “ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസും ബോംബ് സ്കോഡും സ്കൂളുകളിലെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

RBI received a bomb threat, case filed