Friday, March 29, 2024
-Advertisements-
ENTERTAINMENTഏത് നേരവും എന്നെ തന്നെ കാണിക്കണം എന്ന് നിർബന്ധമില്ല, മലയൻകുഞ്ഞിൽ അഞ്ച് മിനിറ്റ് മാത്രമാണ് ഉള്ളത്...

ഏത് നേരവും എന്നെ തന്നെ കാണിക്കണം എന്ന് നിർബന്ധമില്ല, മലയൻകുഞ്ഞിൽ അഞ്ച് മിനിറ്റ് മാത്രമാണ് ഉള്ളത് ; രജിഷ വിജയൻ പറയുന്നു

chanakya news
-Advertisements-

സൂര്യ മ്യൂസിക്കിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂസീസ് കോഡ് എന്ന പരിപാടിയിലൂടെ മിനിസ്‌ക്രിനിൽ എത്തിയ താരമാണ് രജിഷ വിജയൻ. പിന്നീട് സൂര്യ മ്യൂസിക്കിൽ തന്നെ ലേഡീസ് ഓൺലി, ഹൺഡ്രഡ് പേഴ്‌സെന്റ് ലൗ, മനസ്സിനക്കരെ തുടങ്ങിയ പരിപാടികളിലും അവതാരകയായെത്തിയ താരം 2016 ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്നചിത്രത്തിൽ ആസിഫലിയുടെ നായികയായിട്ടായിരുന്നു അഭിനയജീവിതം ആരഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും രജിഷ സ്വന്തമാക്കി.

പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. ജോർജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, സ്റ്റാൻഡ് അപ്പ്‌, ജൂൺ, ഖോ ഖോ, എല്ലാം ശരിയാകും, ലവ്, കീടം, മലയൻ കുഞ്ഞു തുടങ്ങിയ നിരവധി ചിത്രങ്ങളിൽ രജീഷ വിജയൻ അഭിനയിച്ചു. മലയാളത്തിലെ യുവ നടന്മാരുടെ നായികയായി തിളങ്ങാൻ താരത്തിന് സാധിച്ചു.

മലയാളത്തിനു പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും രജിഷ വിജയൻ അഭിനയിച്ചു. കർണ്ണൻ എന്ന ചിത്രത്തിലൂടെ ധനുഷിന്റെനായികയായി അഭിനയിച്ച താരത്തിന് തമിഴിലും ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവവമായ താരം തന്റെ എല്ലാം വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

കൂടെ അഭിനയിക്കുന്നത് ആരാണെന്ന് നോക്കിയല്ല താൻ സിനിമ ചെയ്യുന്നത് കഥയും കഥാപാത്രവും നോക്കിയാണെന്ന് പറയുകയാണിപ്പോൾ രജിഷ. മെയിലി ആയിട്ടുള്ളതും ഫിമെയിൽ ആയിട്ടുള്ള സിനിമകളും താൻ ചെയ്യാറുണ്ട്. തന്റെ കഥാപാത്രങ്ങൾക്കനുസരിച്ചുള്ള സിനിമകളാണ് താൻ ചെയ്യുന്നത്. എന്നുവച്ച് അതിൽ ഫുൾ ടൈം തന്നെ കണ്ടൊണ്ടിരിക്കുന്ന സിനിമകൾ താൻ ചെയ്യില്ലെന്ന് താരം പറയുന്നു. അഞ്ചു മിനിറ്റ് മാത്രമുള്ള മലയൻ കുഞ്ഞ് ചെയ്തിട്ടുണ്ട്. കുറച്ചു മാത്രമുള്ള ജിബിനും ചെയ്യുന്നുണ്ട്. കുറച്ചു നേരം മാത്രമുള്ള ലവ്വും ചെയ്യുന്നുണ്ട്. അതേ സമയം ഫുൾടൈം ഉള്ള സിനിമകളും ചെയ്യുന്നുണ്ടെന്ന് താരം പറയുന്നു.

English Summary : rejisha vijayan about cinema

-Advertisements-