സിസേറിയനിലെ ഗുരുതര പിഴവ് ; പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ

കൽപ്പറ്റ : പ്രസവത്തിനായി സിസേറിയന് വിധേയായതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പനമരം കമ്പളക്കാട് സ്വദേശി നൗഷാദിന്റെ ഭാര്യ നുസ്രത്ത് (23) മരിച്ച സംഭവത്തിലാണ് ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.

ഈ മാസം പതിനാറാം തീയതിയാണ് പ്രസവ വേദനയെ തുടർന്ന് നുസ്രത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സിസേറിയനിലൂടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മേപ്പടിയിലെ സ്വകര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച ഉച്ചയോടെ നുസ്രത്ത് മരണപ്പെടുകയായിരുന്നു. എന്നാൽ കല്പറ്റ ആശുപത്രിയിൽ സിസേറിയനിടെ സംഭവിച്ച ഗുരുതരമായ പിഴവ് മൂലമാണ് യുവതിക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

English Summary : relatives complaint against hospital in kalpetta for woman died after delivery

Latest news
POPPULAR NEWS