കൊച്ചി : ലഹരിമരുന്ന് പാർട്ടി നടത്തിയെന്ന പരാതിയിൽ നടി റിമ കല്ലിങ്കലിനെതിരെയും, സംവിധായകൻ ആഷിക് അബുവിനെതിരേയും പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. കൊച്ചി സിറ്റി പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി എസ്പിക്ക് കൈമാറി.
റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരിമരുന്ന് പാർട്ടി നടത്താറുണ്ടെന്ന് തമിഴ് ഗായിക സുചിത്ര വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഗായികയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് യുവമോർച്ച പരാതി നല്കുകയ്യായിരുന്നു. ഗായികയുടെ വെളിപ്പെടുത്തൽ മൊഴിയായി എടുത്ത് അന്വേഷണം നടത്തണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ ഒരു തലമുറയുടെ സർവ്വനാശത്തിന് കാരണമാകുമെന്നും യുവമോർച്ച പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുൻപാണ് തമിഴ് ഗായിക സുചിത്ര റിമ കല്ലിങ്കലിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി മരുന്ന് പാർട്ടി നടക്കാറുണ്ടെന്ന് സുചിത്ര പറഞ്ഞു. റിമ കല്ലിങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തതായി താൻ എവിടെയോ വായിച്ചിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. എന്നാൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും സുചിത്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി.
English Summary : rima kallingal drugs party case