Advertisements

പഞ്ഞിമിട്ടായിയിൽ കാൻസറിന് കാരണമാകുന്ന റോഡാമിൻ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലത്ത് മിട്ടായി നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് വില്പന നടത്തുന്ന പഞ്ഞിമിട്ടായിയിൽ ക്യാൻസറിന് കാരണമാകുന്ന റോഡാമിൻ കണ്ടെത്തി. കൊല്ലത്ത് വിൽപ്പന നടത്തിയ പഞ്ഞിമിട്ടായിയിലാണ് ക്യാൻസറിന് കാരണമാകുന്ന റോഡാമിൻ കണ്ടെത്തിയത്. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപകമായ പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

Advertisements

പരിശോധനയെ തുടർന്ന് കളർ ചേർത്ത് പഞ്ഞിമിട്ടായി നിർമ്മിക്കുന്ന കൊല്ലത്തുള്ള കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ച് പൂട്ടി. കരുനാഗപ്പള്ളിയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പഞ്ഞിമിട്ടായി നിർമ്മിച്ച് വരികയായിരുന്ന കേന്ദ്രമാണ് അടച്ച് പൂട്ടിയത്. വില്പനയ്ക്കായി തയ്യാറാക്കിയ പഞ്ഞിമിട്ടായികൾ ഭക്ഷ്യസുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു.

English Summary : rodamine at cotton candy food safety department intensified inspection kollam

Advertisements

- Advertisement -
Latest news
POPPULAR NEWS