Tuesday, January 14, 2025
-Advertisements-
INTERNATIONAL NEWSബോംബ് പൊട്ടിതെറിച്ചു റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

ബോംബ് പൊട്ടിതെറിച്ചു റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

chanakya news

സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച്‌ റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്‍റ് ജനറല്‍ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു.മോസ്കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ അപ്പാര്‍ട്ട്‌മെന്റിന്‍റെ മുന്നില്‍ നിർത്തിയിട്ട ഇലക്‌ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഇഗോറിന്‍റെ സഹായിയായ സൈനികനും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട് ചെയ്തു.

റഷ്യയിലുള്ള ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരിലാരാളാണ് ആണവ സുരക്ഷാ സേനാ മേധാവിയായ ഇഗോർ കിരിലോവ്. റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കല്‍, കെമിക്കല്‍ ഡിഫൻസ് ഫോഴ്സിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടിയാണ്. കിരിലോവിൻ്റെ അപാർട്ട്മെൻ്റിന് പുറത്ത് ഇലക്‌ട്രിക് സ്കൂട്ടറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം നടന്നത്. 300 ഗ്രാം സ്ഫോടകവസ്തു ഉപയോഗിച്ച്‌ നടത്തിയ സ്ഫോടനം റിമോർട്ട് ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

കോസ്ട്രോമ ഹയർ മിലിട്ടറി കമാൻഡ് സ്കൂള്‍ ഓഫ് കെമിക്കല്‍ ഡിഫൻസില്‍ പഠനം പൂർത്തിയാക്കിയാണ് കിരിലോവ് സൈനിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. സൈനിക കരിയറില്‍ വ്യത്യസ്ത പദവികളില്‍ പ്രവർത്തിച്ച കിരിലോവ് 2017 ഏപ്രിലിലാണ് റഷ്യൻ ആണവ സുരക്ഷാസേനയുടെ തലപ്പത്തേക്ക് എത്തിയത്.

 

Russian Lieutenant General & Assistant Killed by Suspected IED in Moscow