തോളിൽ കൈയിട്ട് അയാളുടെ ശരീരത്തോട് ചേർത്ത് നിർത്തി ; ഒരു ബുദ്ധിജീവിയിൽ നിന്നും താനും ദുരനുഭവം നേരിട്ടിട്ടുണ്ടെന്ന് സജിത മഠത്തിൽ

എറണാകുളം ലോകോളേജിലെത്തിയ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി ചലച്ചിത്രതാരം സജിത മഠത്തിൽ. അപർണ ബാലമുരളിക്ക് സംഭവിച്ചത് പോലെ സമാനമായ ദുരനുഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സജിത മഠത്തിൽ പറയുന്നു. അറിയപ്പെടുന്ന ഒരു ബുദ്ധി ജീവിയിൽ നിന്നാണ് തനിക്ക് മോശം അനുഭവം നേരിട്ടതെന്ന് സജിത മഠത്തിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഈ അടുത്ത കാലത്ത് ഒരു പരിപാടിക്കിടെ പ്രമുഖനായ ബുദ്ധി ജീവിയോട് കുറച്ച് നേരം സംസാരിച്ചു. സംസാരിക്കുന്നതിനിടയിൽ അയാൾ ഒരു സെൽഫി എടുത്താലോ എന്ന് തന്നോട് ചോദിച്ചു. ഫോട്ടോ എടുക്കുന്നതിന് സമ്മതം അറിയിച്ചതിന് പിന്നാലെ അയാൾ തന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ച് ഫോട്ടോ എടുത്തു. ഒന്ന് പ്രതികരിക്കാനുള്ള സമയം പോലും ലഭിച്ചില്ല സജിത മഠത്തിൽ പറയുന്നു.

  മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടും ആഗ്രഹം സാധിച്ചില്ല, ആ അവസരത്തിനായി കാത്തിരിക്കുകയാണ് ; തുറന്ന് പറഞ്ഞ് നമിത

തോളിൽ കൈയിട്ട് അയാളുടെ ശരീരത്തോട് ചേർത്ത് നിർത്താനുള്ള ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ല. ആ സംഭവം കഴിഞ്ഞതിന് ശേഷം വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു. അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞ് ആ സങ്കടം തീർത്തു. ഇങ്ങനെ ചെയ്യുന്നതിലെ ശരികേട് എങ്ങനെയാണ് ഇവരെ പറഞ്ഞ് മനസിലാക്കുക. അപർണ ബലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോഴാണ് ഇക്കാര്യം ഓർമ്മ വന്നത് സജിത മഠത്തിൽ പറയുന്നു.

English Summary : Sajitha Madathils fb post on Aparna Balamuralis incident

Latest news
POPPULAR NEWS