ഗർഭിണിയായതിന് പിന്നാലെ വിവാഹ മോചനം നേടി ; ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ

New Delhi: Former union minister Arif Mohammed Khan during the launch of a book entitled 'Imam e Hind Ram', in New Delhi, Sunday, Sept. 1, 2019. Khan has been appointed the new Governor of Kerala. (PTI Photo/Atul Yadav)(PTI9_1_2019_000078B)

2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് സംയുക്ത മേനോൻ. ചിത്രത്തിൽ ടോവിനോയുടെ നായികയായിട്ടായിരുന്നു താരം അഭിനയിച്ചത്. പോപ്പ് കോൺ എന്ന ചിത്രത്തിലൂടെ സഹനടിയായിട്ടായിരുന്നു താരം ആദ്യമായി അഭിനയരംഗത്തെത്തിയത്. തീവണ്ടിയിക്കു ശേഷം നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ താരത്തിന് സാധിച്ചു.

എടക്കാട് ബറ്റാലിയൻ, ഉയരെ, കൽക്കി. വെള്ളം, ഏറീഡ, കടുവ, തുടങ്ങി മലയാളത്തിനു പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. അതേസമയം സോഷ്യൽ മീഡിയയിലും നിരവധി സപ്പോർട്ടുകളാണ് താരത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ ചലച്ചിത്രമേഖലയെക്കുറിചുള്ള ചില വിമർശനങ്ങളുമായാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ ജോലി സ്ഥലത്തെ അടിസ്ഥാന ആവശ്യങ്ങളെകുറിച്ചാണ് താരം പറയുന്നത്. നല്ല വാതിലും വൃത്തിയുമില്ലാത്ത മുറികളാണ് വാഷ്‌റൂമായി ഉപയോഗിക്കേണ്ടി വരുന്നതെന്നും എന്നാൽ ആദ്യമൊക്കെ താൻ അത് സമ്മതിച്ചു കൊടുക്കുമായിരുന്നെങ്കിലും എപ്പോഴാണ് താൻ അതിന്റെ സത്യാവസ്ഥ മനസിലാക്കിയതെന്നും താരം പറയുന്നു.പലപ്പോഴും ഷൂട്ടിംഗ് സെറ്റിൽ ബാത്റൂംപോലും ഇല്ലാത്ത അവസ്ഥയാണ് കാണാൻ കഴിയുന്നതെന്നുമാണ് താരം പറയുന്നത്. ഒപ്പം പ്രതിഫലത്തിന്റെ കാര്യങ്ങളിലും പലപ്പോഴും അനീതികാണിക്കാറുണ്ടെന്നും താരം പറയുന്നു. താൻ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിൽ അതിലെ നായകനായിരുന്നു കൂടുതൽ പ്രതിഫലം ലഭിച്ചതെന്നും ചിത്രത്തിൽ സ്റ്റാർ വാലിയൂ അദ്ദേഹത്തിനായതുകൊണ്ടുതന്നെ അക്കാര്യത്തെ താൻ ബഹുമാനിക്കുന്നുവെന്നും താരം പറയുന്നു. എന്നാൽ തന്റെ ആദ്യ ചിത്രങ്ങളിലൊന്നും തനിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല എന്നാണ് താരം പറയുന്നത്.

കൂടാതെ കുട്ടിക്കാലം മുതലേയുള്ള തന്റെ ഒറ്റപ്പെട്ടജീവിതത്തെ കുറിച്ചും താരം തുറന്നു പറയുന്നു . തന്റെ അമ്മ ഇരുപതാം വയസ്സിൽ തന്നെ വിവാഹം മോചനം നേടിയിരുനെന്നും അന്ന് അമ്മ ഗർഭിണിയായിരുന്നിട്ടുപോലും ആ തീരുമാനം എടുത്തതിൽ അമ്മയ്ക്ക് തന്റേതായ ചില കാരണങ്ങൾ ഉണ്ടായിരുന്നെന്നും താരം പറയുന്നു. തന്റെ മുത്തച്ഛനായിരുന്നു തന്നെ സ്കൂളിൽ നിന്നും പിക്ക് ചെയ്യാൻ വരാറുള്ളതെന്നും താരം പറയുന്നു. വളരെ ചെറിയ പ്രായത്തിൽ വിവാഹമോചനം നേടിയെങ്കിലും താനും അമ്മയും ഇപ്പോഴും നല്ല സുഹൃത്താക്കളായി തുടരുന്നുവെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുമായാണ്.