Thursday, March 28, 2024
-Advertisements-
ENTERTAINMENTനാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ അവബോധമുള്ള ആളായിരിക്കണം ; സങ്കൽപ്പത്തിലെ ഭർത്താവിനെ കുറിച്ച് നടി സംയുക്ത മേനോൻ

നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ അവബോധമുള്ള ആളായിരിക്കണം ; സങ്കൽപ്പത്തിലെ ഭർത്താവിനെ കുറിച്ച് നടി സംയുക്ത മേനോൻ

chanakya news
-Advertisements-

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത മേനോൻ. കൽക്കി, കടുവ, എറീട, ബിംബസാര തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങൾ വെട്ടിതുറന്നുപറയാൻ മടികാണിക്കാറില്ല സംയുക്ത. കഴിഞ്ഞ ദിവസം തന്റെ പേരിനൊപ്പമുള്ള മേനോൻ മാറ്റി സംയുക്ത എന്നാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിത പങ്കാളി എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംയുക്ത.

ധാരാളം അറിവുള്ള, നാട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവബോധമുള്ള വ്യക്തിയായിരിക്കണം തന്റെ പങ്കാളിയെന്ന് സംയുക്ത പറയുന്നു.തന്റെ കാര്യങ്ങൾ പരിഹരിച്ചു തരണമെന്നും തന്നെ നന്നായി നോക്കണമെന്നൊന്നും താൻ ഒരിക്കലും പറയില്ല. തന്നെ നോക്കാൻ തനിക്ക് അറിയാം. താൻ നേരിടുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും തനിക്ക് അറിയാം. എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അത് അവൾ പരിഹരിക്കുമെന്ന് മറ്റുള്ളവരോട് പറയുന്ന തന്റെ കാര്യങ്ങളിൽ കൂടെ നിൽക്കുന്ന നല്ലൊരു സുഹൃത്തായിരിക്കണം ആ വ്യക്തിയെന്ന് താരം പറയുന്നു.

പരസ്പരം പിന്തുണ നൽകുകയും എല്ലാകാര്യത്തിനും തന്റെ കൂടെ സപ്പോർട്ട്ആയി നിൽക്കാനും അയാൾക്ക് സാധിക്കണം. ഒരു പാർട്ണർഷിപ്പ്പോലെ രണ്ടുപേരും തുല്യരാണെന്ന തോന്നലുണ്ടാവണം. എല്ലാവരോടും ദയയോടെ പെരുമാറുന്ന വ്യക്തിയായിരിക്കണം തന്റെ പങ്കാളിയെന്ന് സംയുക്ത പറയുന്നു.

English Summary : samyuktha menon about marriage

-Advertisements-