എല്ലാ സുഖവും അനുഭവിച്ച ആളാണ് താൻ സരയു അതൊന്നും അനുഭവിച്ചിട്ടില്ല ; സരയു പക്വതയുള്ള ഭാര്യയാണെന്ന് ഭർത്താവ് സനൽ

ലോഹിദദാസ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്നചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച താരമാണ് സരയു. ചക്കരമുത്തിൽ സഹതാരമായെത്തിയ സരയു കപ്പല് മുതലാളി എന്ന ചിത്രത്തിൽ പിഷാരടിയുടെ നായികയായി അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാനും താരത്തിന് സാധിച്ചു. നാടകമേ ഉലകം, നായിക, ജനപ്രിയൻ, മരുഭൂമിയിലെ മഴതുള്ളികൾ, സോൾട്ട് മംഗോ ട്രീ,കക്ഷി അമ്മിണിപിള്ള, ഉപ്പുമാവ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം അഭിനയത്തിനുപുറമെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമ കൂടാതെ ചില ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.

2016 ൽ ആയിരുന്നു സഹസംവിധായകനായ സനൽ ദേവുമായുള്ള താരത്തിന്റെ വിവാഹം. വിവാഹശേഷവും സരയു അഭിനയരംഗത്ത് സജീവമായിരുന്നു. ഇപ്പോഴിതാ താരത്തെകുറിച്ച് ഭർത്താവായ സനലിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിൽ പക്വത കൂടുതൽ സാരയുവിനാണ്. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് സരയുവാണെന്ന് സനൽ പറയുന്നു. താൻ കൂടുതൽ സുഖ സൗകര്യത്തോടെ ജനിച്ചു വളർന്ന ആളാണെന്നും എന്നാൽ സരയു അങ്ങനെയല്ല പതിനാറു വയസ്സുമുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്ന ഒരു കുട്ടിയാണ് സരയുവെന്ന് സനൽ പറയുന്നു.

  അപർണ ബാലമുരളിയെ കയറിപിടിക്കാൻ ശ്രമിച്ച ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

സരയു തന്റെ ഒപ്പമുള്ളപ്പോൾ വീട്ടുകാർക്ക് തന്നെ ഓർത്ത് ടെൻഷൻ ഇല്ലെന്നും കാരണം തന്റെ എല്ലാ കാര്യത്തിലും തനിക്ക് പിന്തുണയും കെയറിങ്ങും സരയു നൽകാറുണ്ട് . താനായിരുന്നു ആദ്യം അങ്ങോട്ട് പ്രണയാഭ്യർത്ഥന നടത്തിയത്. ആദ്യമൊക്കെ നല്ല സുഹൃത്തുക്കളായിരുന്നു തങ്ങളെന്നും ആ സൗഹൃദം ഇപ്പോഴും തുടരുന്നുവെന്നും സനൽ പറയുന്നു.

English Summary : sanal about sarayu mohan

Latest news
POPPULAR NEWS