Thursday, October 10, 2024
-Advertisements-
KERALA NEWSബിജെപി പ്രവർത്തകർ ഒന്ന് ഉണർന്ന് പ്രവർത്തിച്ചാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറി മറിയും,...

ബിജെപി പ്രവർത്തകർ ഒന്ന് ഉണർന്ന് പ്രവർത്തിച്ചാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറി മറിയും, കണക്കുകൾ നിരത്തി സന്ദീപ് വാര്യർ

chanakya news

കേരളത്തിലെ സിപിഎമ്മും കോൺഗ്രസ്സും മാധ്യമങ്ങളും ബിജെപിയുടെ മുന്നേറ്റത്തെ കുറിച്ച് ആശങ്കപ്പെടുന്നത് തൃശൂരിൽ നേടിയ വിജയം കൊണ്ട് മാത്രമല്ലെന്ന് സന്ദീപ് വാര്യർ. ചെറിയ തരംഗമുണ്ടായാൽ പോലും ബിജെപി വലിയ വിജയം നേടുകയും ചിലപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വരെ ബിജെപി മാറിയേക്കുമെന്നും സന്ദീപ് വാര്യയർ പറയുന്നു.

ബിജെപി പ്രവർത്തകർ ഒന്ന് ഉണർന്ന് പ്രവർത്തിച്ചാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറി മാറിയുമെന്നും സന്ദീപ് വാര്യർ പറയുന്നു. കേരളത്തിൽ നിരവധി താമരകൾ വിരിയുമെന്ന ബോധ്യം വന്നതോടെയാണ് സിപിഎംമ്മും കോൺഗ്രസ്സും മാധ്യമങ്ങളും ആശങ്കപ്പെടുന്നതെന്നും സന്ദീപ് വാര്യർ പറയുന്നു.

എന്ത് കൊണ്ട് സിപിഎമ്മും കോൺഗ്രസ്സും മാധ്യമങ്ങളും ഒരേ പോലെ കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തെക്കുറിച്ച് ആശങ്കപ്പെടുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ ? അത് കേവലം തൃശ്ശൂരിൽ നേടിയ ജയം കൊണ്ട് മാത്രമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 5 ശതമാനം മുതൽ മുകളിലോട്ട് ചെറിയ ഫ്ളക്ച്വേഷൻ ഉണ്ടായാൽ ബിജെപി ജയിക്കാവുന്ന എത്ര നിയോജകമണ്ഡലങ്ങൾ കേരളത്തിൽ ഉണ്ടെന്നറിയാമോ? ഈ ലോക് സഭാ റിസൾട്ട് പ്രകാരം 37 നിയോജകമണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ശതമാനം 25 ശതമാനത്തിനു മുകളിൽ ആണ്. അതായത് ഒരു ചെറിയ തരംഗമടിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല.

20 ശതമാനത്തിൽ കൂടുതൽ വോട്ടുള്ള മണ്ഡലങ്ങൾ നോക്കിയാൽ എണ്ണം ഇനിയുമേറെ കൂടും. ചാലക്കുടിയിലേയും മാവേലിക്കരയിലേയും ചില നിയോജകമണ്ഡലങ്ങളും നിയമസഭയിലെ സാഹചര്യം വച്ച് ഈ കണക്കിൽ ഉൾപ്പെടുത്തിയാൽ വിജയിച്ച് വരാവുന്ന സീറ്റുകളുടെ എണ്ണം നാൽപ്പതിലധികമായി ഉയരും. ഈ കണക്ക് ഒരു മാധ്യമങ്ങളും പറയില്ല. മാത്രമല്ല ഒളിച്ചു വക്കും. മാത്രമല്ല, തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ, ഇരുപത്തിയഞ്ചിലധികം മുനിസിപ്പാലിറ്റികൾ, നൂറിലധികം ഗ്രാമപഞ്ചായത്തുകൾ എന്നിവയിലും അടുത്ത തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തും. അതിലേറെ സ്ഥലങ്ങളിൽ പ്രതിപക്ഷമായി ബിജെപി മാറും. ബിജെപി പ്രവർത്തകർ ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ മാറി മറിയും.

വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് മാത്രമല്ല, തൃശൂർ ജില്ലയിലെ ചേലക്കരയും ബിജെപിക്ക് വിജയസാധ്യത കൂടുതലാണ്. സുരേഷ് ഗോപിയുടെ വിജയം നൽകിയ ആവേശത്തിൽ ബിജെപി പ്രവർത്തകർ കൈ മെയ് പ്രവർത്തിച്ച് ബിജെപിയെ നിയമസഭയിലെത്തിക്കാനുള്ള അസുലഭ അവസരം ഉപയോഗിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പാലക്കാട് കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ സി പി എം സഹായത്തോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇത്തവണ അതിനെയും മറികടക്കാൻ ബിജെപിക്ക് കഴിയും. കാരണം പ്രവർത്തകർ അത്രമേൽ ആവേശഭരിതരാണ്. ബിജെപി ജയിക്കുന്ന പാർട്ടിയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യം വന്നിരിക്കുന്നു. അവർ താമരയിൽ വോട്ട് ചെയ്യാൻ തയ്യാറാണ്.

ഈ മാറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണ് സിപിഎമ്മും കോൺഗ്രസ്സും മാധ്യമങ്ങളുമെല്ലാം ആശങ്കയിലാണ്ടിരിക്കുന്നത്. പ്രിയങ്കയെ കണ്ടാൽ ഇന്ദിരയെപ്പോലെയുണ്ടെന്ന പൈങ്കിളിയുമായി കോൺഗ്രസ്സിനെ പരിപോഷിപ്പിക്കാൻ ഇറങ്ങിയവരിൽ ഇടത് മാധ്യമപ്രവർത്തകർ വരെയുണ്ട്. മറ്റൊന്നും കൊണ്ടല്ല, ഇടതിൻ്റെ പണി കഴിഞ്ഞു എന്നവർക്കും ബോധ്യപ്പെട്ടു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കാൻ ഇണ്ടി മുന്നണിയായി ഇടതും കോൺഗ്രസ്സും മത്സരിക്കും. ഒരു സംശയവും വേണ്ട.

English Summary : Sandeep varier that BJP will win big in Kerala