Saturday, April 20, 2024
-Advertisements-
KERALA NEWSസന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ; പിന്നിൽ സഹോദരനല്ലെന്ന് മുഖ്യസാക്ഷിയുടെ മൊഴി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ; പിന്നിൽ സഹോദരനല്ലെന്ന് മുഖ്യസാക്ഷിയുടെ മൊഴി

chanakya news
-Advertisements-

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് വീണ്ടും വഴിത്തിരിവ്. മരണപ്പെട്ട സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് പറഞ്ഞ യുവാവ് കോടതിയിൽ മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യ മൊഴിയിലാണ് ആശ്രമം കത്തിയ സംഭവം അറിയില്ലെന്ന് വ്യക്തമാക്കിയത്. കുണ്ടമൺകടവ് സ്വദേശി പ്രശാന്താണ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്.

തന്റെ മരിച്ച് പോയ സഹോദരനും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്ന് നേരത്തെ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മുൻപ് സഹോദരൻ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ.

2022 ജനുവരിയിൽ പ്രശാന്തിന്റെ സഹോദരൻ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിന്റെ മരണം നടന്ന്‌ മാസങ്ങൾക്ക് ശേഷമാണ് തന്റെ സഹോദരനാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു. ഏറെ വിവാദമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിൽ ഒന്നും കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച് ഇരുട്ടിൽ തപ്പുന്നതിനിടെയാണ് പ്രശാന്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. അതേസമയം പ്രശാന്തിന്റെ വെളിപ്പെടുത്തലിനെതിരെ നിരവധി സംശയങ്ങൾ ഉയർന്നിരുന്നു.

-Advertisements-