Friday, April 19, 2024
-Advertisements-
KERALA NEWSനാലായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, ജീവിതം വഴിമുട്ടിയ ദേവയാനിയമ്മയ്ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

നാലായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, ജീവിതം വഴിമുട്ടിയ ദേവയാനിയമ്മയ്ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

chanakya news
-Advertisements-

തിരുവനന്തപുരം : നാലായിരം രൂപയുടെ ലോട്ടറി ടിക്കെറ്റ് എടുത്ത് കടലാസ് നോട്ട് നൽകിയതിനെ തുടർന്ന് ഉപജീവന മാർഗം വഴിമുട്ടിയ ദേവയാനിയമ്മയ്ക്ക് സഹായ ഹസ്തവുമായി ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. മുണ്ടക്കയം സ്വദേശിനിയായ ദേവയാനി (93) നെ കാറിലെത്തിയ യുവാവ് പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തിരുന്നു. തട്ടിപ്പിനിരയായ ദേവയാനിയമ്മയുടെ വാർത്ത ചാണക്യ ന്യൂസ് പ്രേക്ഷകരിലെത്തിച്ചിരുന്നു.

കടലാസ് നോട്ട് നൽകിയാണ് ദേവയാനിയമ്മയിൽ നിന്നും യുവാവ് ലോട്ടറി തട്ടിയെടുത്തത്. നാലായിരം രൂപയുടെ ലോട്ടറി നഷ്ടപ്പെട്ടതോടെ ഉപജീവന മാർഗം വഴിമുട്ടിയ നിലയിലായിരുന്നു തൊണ്ണൂറ്റി മൂന്ന് വയസ് പ്രായമുള്ള ദേവയാനിയമ്മ. ചാണക്യ ന്യൂസിന്റെ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സന്തോഷ് പണ്ഡിറ്റ് ദേവയാനിയമ്മയുടെ വീട്ടിലെത്തി നാലായിരം രൂപയ്ക്കുള്ള ലോട്ടറി ടിക്കറ്റുകൾ കൈമാറുകയായിരുന്നു.

കോഴിക്കോട് പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സന്തോഷ് പണ്ഡിറ്റ് ദേവയാനിയമ്മയുടെ വീട്ടിലെത്തിയത്. ശനിയാഴ്ച നറുക്കെടുക്കുന്ന ടിക്കറ്റുകളാണ് സന്തോഷ് പണ്ഡിറ്റ് ദേവയാനിയമ്മയ്ക്ക് നൽകിയത്. അതേസമയം സന്തോഷ് പണ്ഡിറ്റിനെ കാണാനെത്തിയവർ ദേവയാനിയമ്മയിൽ നിന്നും ടിക്കറ്റ് വാങ്ങുകയും ചെയ്തു. ദേവയാനിയമ്മയുടെ വാർത്ത ഏറെ വിഷമിപ്പിച്ചെന്നും അതാണ് നേരിട്ടെത്തി അമ്മയെ കണ്ടതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

English Summary : Santhosh Pandit with a helping hand to Devyaniamma

-Advertisements-