അഭിനയ മികവ് കൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഭാമ. വിനുമോഹൻ നായകനായ നിവേദ്യം ആയിരുന്നു താരത്തിന്റെ ആദ്യ ചലച്ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരം പിന്നീട് ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻ, കളേഴ്സ്, സൈക്കിൾ, നാക്കു പെന്റാ നാക്കുട്ടാക്ക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിനു പുറമെ ചില കന്നഡ, തമിഴ്, തെലുങ് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2020ൽ ആയിരിന്നു ഗൾഫിൽ ബിസിനെസ്സുകാരനായ അരുണുമായുള്ള താരത്തിന്റെ വിവാഹം. ഈ അടുത്തിടെ താരത്തിന്റെ വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. വിവാഹം ശേഷം അഭിനയത്തിൽ നിന്നും മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഭർത്താവും കുഞ്ഞുമൊത്തുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ അടുത്ത ദിവസങ്ങളിലായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും ഭർത്താവിനെ കാണാറില്ല. ഇതിനെ തുടർന്നാണ് താരത്തിന്റെ വിവാഹ മോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ സോഷ്യൽ മീഡിയ പേജിൽ അരുണിന്റെ ചിത്രങ്ങൾ നീക്കം ചെയ്യുകയും സ്വന്തം പേരിൽ മാറ്റംവരുത്തുകയും ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.
ഇപ്പോഴിതാ ഭാമയുടെ വിവാഹ മോചന വാർത്തയുമായി ബന്ധപെട്ട് സന്തോഷ് വർക്കി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷമുള്ള കുടുംബ ജീവിതം ഉണ്ടാകില്ലെന്നാണ് സന്തോഷ് വർക്കി പറയുന്നത്. നടിമാരിൽ പലരും രണ്ടുമൂന്നു വിവാഹം കഴിച്ചവരാണ്. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നും സന്തോഷ് പറയുന്നു.
വിവാഹം കഴിഞ്ഞതിനു ശേഷം ഭാമ മൊഴിമാറ്റി പറയുകയാണ് ചെയ്തത്. കുടുംബ മായിട്ട് ജീവിക്കണം എന്നായിരുന്നു തീരുമാനം എന്നാൽ അവർക്ക് അതിന് പറ്റില്ല. അപ്പോൾ പിന്നെ ദൈവം കൊടുത്ത ശിക്ഷയാണ് ഡിവോഴ്സ് എന്ന് സന്തോഷ് വർക്കി പറയുന്നു. ഒരാളുടെ ഇത്തരം അവസ്ഥകളിൽ ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്ന തരത്തിലാണ് സന്തോഷ് വർക്കിയുടെ വീഡിയോയ്ക്ക് വരുന്ന കമെന്റുകൾ.
English Summary : santhosh varkey about bama actress bhama divorce