Advertisements

നിത്യ മേനോനോട് സംസാരിക്കാൻ വിളിച്ചത് ഉണ്ണി മുകുന്ദനെ, ഇനി വിളിച്ചാൽ വീട്ടിൽ കയറി തല്ലുമെന്ന് പറഞ്ഞു ; ഉണ്ണിമുകുന്ദനെതിരെ സന്തോഷ് വർക്കി

മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. ബോംബെ മാർച്ച്‌ 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ താരം വൈശാഖ് സംവിധാനം ചെയ്ത മല്ലുസിംഗ് എന്ന ചിത്രത്തിൽ നായക വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടി. ചിത്രം വൻ വിജയമായതോടെ നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. പിന്നീട് തത്സമയം ഒരു പെൺകുട്ടി, ഏഴാം സൂര്യൻ, വിക്രമാദിത്യൻ, ഫയർമാൻ, ഒരു മുറൈ വന്ദ് പാത്തായ, ബാഗ്മതി, അച്ചായൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മാളികപുറമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

Advertisements

ഉണ്ണിമുകുന്ദനും സീക്രെട്ട് ഏജന്റും തമ്മിലുള്ള സംഭാഷണ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചവിഷയമായിരിക്കുന്നത്. ഉണ്ണിമുകുന്ദൻ ഒരു സിനിമ നടൻ ആണെന്ന കാര്യം മറന്ന് തെറിവിളിച്ചത് ശരിയായില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്താണ് തെറ്റെന്ന് ഉണ്ണിമുകുന്ദനെ കുറിച്ച് വിമർശകർ പറയുന്നു. അതേസമയം ഒരു മനുഷ്യന്റെ വികാരമാണ് ഉണ്ണിമുകുന്ദൻ കാണിച്ചതെന്ന് താരത്തെ അനുകൂലിക്കുന്നവർ പറയുന്നു.

എന്നാൽ ഈ സംഭവത്തിൽ ഉണ്ണിമുകുന്ദനെ കുറിച്ച് സന്തോഷ്‌ വർക്കി പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുകയാണ്. മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ പ്രതികരണത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ്‌ വർക്കി. തന്നെ ഉണ്ണിമുകുന്ദൻ ഭീഷണി പെടുത്തിയിട്ടുണ്ടെന്ന് സന്തോഷ്‌ വർക്കി പറയുന്നു. നിത്യാമേനോനോട് സംസാരിക്കുവാൻ വേണ്ടി താൻ ഒരിക്കൽ ഉണ്ണിമുകുന്ദനെ വിളിച്ചിരുന്നെന്നും ആദ്യം നല്ല രീതിയിൽ സംസാരിച്ചെങ്കിലും പിന്നീട് വിളിച്ചപ്പോൾ വീട്ടിൽ വന്ന് തല്ലുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും സന്തോഷ്‌ വർക്കി പറയുന്നു.

Advertisements

English Summary : santhosh varkey about unni mukundan

- Advertisement -
Latest news
POPPULAR NEWS