ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടെലിവിഷൻ പരിപാടിയായ ബഡായി ബഗ്ലാവിലൂടെ ശ്രദ്ധ നേടിയ താരമാണ് ആര്യ. മോഡലും ടെലിവിഷൻ അവതാരകയുമായ താരം അഭിനയരംഗത്തും സജീവമാണ്.കുഞ്ഞി രാമായണം, അലമാര, തോപ്പിൽ ജോപ്പൻ, ഹണീബി ടു, പാവ, പ്രേതം തുടങ്ങിയ ചിത്രങ്ങളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസിലും താരം മൽസ്സരാർത്തിയായെത്തിയിട്ടുണ്ട്. സോഷ്യൽ മിഡിയയിൽ സജീവമായ താരം പലപ്പോഴും നിരവധി വിമര്ശങ്ങള്ക്കും ഇടയായിട്ടുണ്ട്.ബിഗ്‌ബോസിൽ ആര്യ മൽസരാർത്ഥി ആയി വന്നപ്പോൾ പി ആർ ഗ്രുപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം ഒരുപാട് വിമർശങ്ങൾ താരത്തിനുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ബിഗ്‌ബോസിനുശേഷം തനിക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെ കുറിച്ച് പറയുകയാണ് ആര്യ.
ബിഗ്‌ബോസിനുശേഷം തനിക്ക് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.കുറെയൊക്കെ ഇഗ്നോർ ചെയ്തായിരുന്നു. എന്നാൽ ഒന്നുരണ്ടെണ്ണം അതിരുകടന്നപ്പോൾ നമ്മൾ കുറച്ചുപേർ ചേർന്ന് സൈബർ പോലീസിൽ കംപ്ലയിന്റ് ചെയ്തിരുനെന്ന് താരം പറയുന്നു. ഇതിൽ ഒരു നടപടിയെടുക്കാനോ അവരെ ശിക്ഷിക്കാനോ ഉള്ള നിയമമില്ലെന്നാണ് അപ്പോൾ പോലീസ് പറഞ്ഞത്. അവർ കേസെടുത്തിട്ട് അനേഷിച്ചിട്ട് പറയാം എന്നു പറഞ്ഞു. അങ്ങനെ അവർ അതിലെ പ്ലസ്ടുവിന് പഠിക്കുന്ന പയ്യനെ കോൺടാക്ട് ചെയ്തു.ആ പയ്യൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് താരം പറയുന്നു. ഇത് ഒരു മാർക്കറ്റിംഗ് കമ്പനിയാണ്. ഇതിന്റെ ഭാഗമായിട്ട് ഒരു ഗ്രുപ്പിലേക്ക് കുറച്ചു പേരെ അവർ ആഡ് ചെയ്യും. അവർക്ക് കൊടുത്തിരിക്കുന്ന ടാസ്ക്ക് എന്നുപറയുന്നത് ഓരോ ആഴ്ച്ച കഴിയുമ്പോഴും ഇയാളാണ് ഇന്നത്തെ ടാർഗറ്റ് എന്ന് അവരുടെ ഗ്രൂപ്പിൽ മെസ്സേജ് വരും. അങ്ങനെ അതനുസരിച്ചു അവർ ഉദ്ദേശിച്ച ആളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പോയിട്ട് അവരെ തെറിവിളിക്കും. അതുപോലെ തന്നെ യൂട്യൂബ് വീഡിയോ ക്രീയേറ്റ് ചെയ്ത് ഇടുക എന്നുള്ളതും ഇവരുടെ ടാസ്ക്കിൽ പെട്ടതാണെന്ന് താരം പറയുന്നു.
ഇതിനൊക്കെ പേയ്‌മെന്റ് വ്യത്യസ്തമാണ്. കമന്റ് ഇടുന്നവർക്ക് ആഴ്ച തോറും രണ്ടായിരം രൂപയാണ് കൊടുക്കുന്നത്. യുട്യൂബ് കണ്ടെന്റ് ക്രീയേറ്റ് ചെയ്യുന്നവർക്ക് വേറൊരു പേയ്‌മെന്റ്. ഇക്കാര്യം ആ പയ്യൻ തന്നെ വെളിപ്പെടുത്തിയതാണെന്ന് ആര്യ പറയുന്നു. ഇതേ കാര്യം തന്നെയാണ് വേറെ കുറച്ചു പിള്ളേരും പറഞ്ഞത്. അങ്ങനെയായിരുന്നു താൻ ഇതേ കുറിച്ച് അറിയുന്നത്. അതുവരെ പെയ്ഡ് പിയാറിനെ കുറിച്ച് താൻ മുഴുവനായി അംഗീകരിച്ചിരുന്നില്ല. പക്ഷെ പോലീസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇതിൽ നടപടിയൊന്നും എടുക്കാൻ പറ്റില്ലെന്നാണ് പോലീസ് പറയുന്നത്. അവരുടെ പാരന്റ്സിനെ വിളിച്ചു ഇക്കാര്യം പറയുക എന്നുള്ളതുമാത്രമായിരുന്നു ഇതിൽ ചെയ്യാൻ പറ്റുന്ന കാര്യം. ആ കുട്ടികൾ പോക്കറ്റ് മണിക്കുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ആര്യ പറയുന്നു.
English Summary : Says Bigg Boss star Arya