സ്‌കൂളിലേക്ക് പോയ അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : സ്‌കൂളിലേക്ക് പോയ അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി ചാത്തൻതറ സ്വദേശിയും കൂവപ്പള്ളി ടെക്നിക്കൽ സ്‌കൂളിലെ ഇലക്രോണിക്സ് ഡെമോൺസ്‌ട്രേറ്റായ ഷഫി യൂസഫ് (33) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിർത്തിയിട്ട കാറിൽ അധ്യാപകനെ അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി കാറിന്റെ ചില്ലുകൾ തകർത്ത് ഷഫി യൂസഫിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷഫി യൂസഫിന്റെ മൃതദേഹം എരുമേലി ഗവണ്മെന്റ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.