ഒളിച്ചോടി വിവാഹം കഴിച്ചത് തെറ്റായിരുന്നു, ഭർത്താവിനെ എന്നും ശപിച്ചിരുന്നു ഒടുവിൽ തന്റെ ശാപം ഏറ്റ് അയാൾ കിടപ്പിലായി ; തുറന്ന് പറഞ്ഞ് സേതു ലക്ഷ്മി

1965 മുതൽ നാടകത്തിലും ചലച്ചിത്ര രംഗത്തുമായി സജീവ സാനിധ്യമുറപ്പിച്ച താരമാണ് സേതു ലക്ഷ്മി. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളായിരുന്നു സേതുലക്ഷ്മിയുടെ ആദ്യ നാടകം.പിന്നീട് ഏകദേശം അയ്യായിരത്തോളം നാടകങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തുനിന്നും പതിയെ മിനിസ്‌ക്രിനിൽ എത്തിയ താരം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂര്യോദയം എന്ന പരമ്പരയിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് മൂന്നുമണി, മോഹക്കടൽ, മറ്റൊരുവൾ, ഒറ്റചിലമ്പ്,മറു തീരം തേടി, കഥയിലെ രാജകുമാരി തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു.

നാടകരംഗത്ത് തന്നെ പ്രവർത്തിക്കുന്ന അർജുൻനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ദിലീപ് നായകനായ വിനോദയാത്രയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഭാഗ്യ ദേവത, ഇന്നത്തെ ചിന്താ വിഷയം, ഹൌ ഓൾഡ് ആർയു,നാക്കുപെന്റ നാക്കൂട്ടാക്ക, തുടങ്ങിയ ചിത്രങ്ങളിൽ അമ്മയായും സഹതാരമായും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

തന്റെ പ്രണയത്തിന്റെ തുടക്കം തന്നെ നൃത്തമായിരുന്നെന്നാണ് താരം പറയുന്നത്. നൃത്തത്തോടുള്ള തന്റെ ഇഷ്ടം കാരണം തനിക്ക് ഒരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി പോകേണ്ടിവന്നെന്നും എന്നാൽ അത് തനിക്ക് പറ്റിയ തെറ്റായിരുന്നെന്നും. അയാൾക്ക് സ്വന്തമായി വീടില്ലായിരുന്നെന്നും വാടകയ്ക്കായിരുന്നു താമസിച്ചതെന്നും താരം പറയുന്നു. താൻ ഒരു പട്ടാളക്കാരന്റെ മകളായിരുന്നു അതുകൊണ്ട് തന്നെ എന്റെ സ്വത്തുക്കളൊക്കെ മോഹിച്ചായിരുന്നു അയാൾ തന്നെ കൂടെ കൂട്ടിയതെന്നും താരം പറയുന്നു.

എന്നാൽ ഒളിച്ചോടിയതിൽ പിന്നെ അച്ഛനും അമ്മയും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പലയിടത്തും പോയി വാടകയ്ക്കാണ് താമസിച്ചത്. ഭർത്താവിനാണെങ്കിൽ മദ്യപാനം കൂടി വരികയും മദ്യപിച്ചെത്തി തന്നെ മർദിക്കുന്നത് പതിവായെന്നും സേതു ലക്ഷ്മി പറയുന്നു. അവസാനം അയാൾ പരാലിസിസ് വന്ന് കിടപ്പിലായെന്നും തന്നെ അടിക്കുമ്പോഴേക്കെ താൻ അയാളെ ശപിച്ചിരുന്നു അതുപോലെ തന്നെ സംഭവിച്ചെന്നും താരം പറയുന്നു. നാലുമക്കൾ ഉണ്ടായതിനു ശേഷമാണ് അദ്ദേഹത്തെ താൻ ഉപേക്ഷിച്ചതെന്നും മക്കൾ അയാളെ ഇഷ്ടമാണെങ്കിലും അസുഖം ബാധിച്ചിട്ടുപോലും തനിക്ക് അയാളോട് സ്നേഹമില്ലെന്നുമാണ് താരം പറയുന്നത്.

English Summary : Sethu Lakshmi said openly

Latest news
POPPULAR NEWS