ഏഴ് വിദ്യാർത്ഥികൾ സ്‌കൂൾ പരിസരത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് : ഒറ്റപ്പാലത്ത് ഏഴോളം സ്‌കൂൾ കുട്ടികൾ കുഴഞ്ഞ് വീണതായി റിപ്പോർട്ട്. ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ് സ്‌കൂൾ പരിസരത്ത് കുഴഞ്ഞ് വീണത്. കുഴഞ്ഞ് വീണ വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് വിദ്യാർത്ഥികളും താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ആദ്യം ഒരു പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന കുട്ടികളും കുഴഞ്ഞ് വീണെന്നാണ് ലഭിക്കുന്ന വിവരം. ഏതെങ്കിലും തരത്തിലുള്ള വാതകങ്ങൾ കുട്ടികൾ ശ്വസിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്.