Advertisements

ട്രെയിനിൽ മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ സൈനികൻ അറസ്റ്റിൽ

ആലപ്പുഴ : ട്രെയിനിൽ മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് സൈനികനെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ജമ്മുകാശ്മീരിൽ സേവനമനുഷ്ഠിക്കുന്ന സൈനികൻ അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഉഡുപ്പിയിൽ നിന്നാണ് പെൺകുട്ടി ട്രെയിൻ കയറിയത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെൺകുട്ടിക്ക് മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടി വീട്ടിലെത്തി ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. ഒരു മാസത്തോളമായി പെൺകുട്ടി വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് വിവരം.

Advertisements

English Summary : sexual assault casemalayali soldier arrested

- Advertisement -
Latest news
POPPULAR NEWS