ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പെൺകുട്ടിയുടെ പിതാവും ബന്ധുവും അറസ്റ്റിൽ

ഇടുക്കി : ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പെൺകുട്ടിയുടെ പിതാവും ബന്ധുവും അറസ്റ്റിൽ. ഹോസ്റ്റലിൽ നിന്ന് പടിക്കുകയായിരുന്ന പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പിതാവിനെ കൂടാതെ പിതാവിന്റെ സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം ബന്ധു വീട്ടിലെത്തിയപ്പോൾ ബന്ധുവായ യുവാവും പീഡിപ്പിക്കാൻ ശ്രമിച്ചതായും പറയുന്നു. 2022 ലാണ് പീഡന ശ്രമങ്ങൾ നടന്നത്. ഹോസ്റ്റലിൽ പെൺകുട്ടികലെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന ശ്രമം നടന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്

  സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന ദൃശ്യം വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇളയ സഹോദരനോടും പിതാവ് മോശമായി പെരുമാറിയിട്ടുള്ളതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. ഹോസ്റ്റൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : sexual assault on minor girl in idukki

Latest news
POPPULAR NEWS