NATIONAL NEWSനികുതി വെട്ടിക്കാൻ ശ്രമം, ആഡംബര വാച്ചുമായെത്തിയ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞ് വെച്ചു

നികുതി വെട്ടിക്കാൻ ശ്രമം, ആഡംബര വാച്ചുമായെത്തിയ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞ് വെച്ചു

chanakya news

മുംബൈ : ബോളിവുഡ് ചലച്ചിത്രതാരം ഷാരൂഖ് ഖാനെ മുംബൈ എയർപോട്ടിൽ തടഞ്ഞ് വച്ചു. വ്യാഴാഴ്ച രാത്രിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഷാരൂഖ് ഖാനെ എയർപോർട്ടിൽ തടഞ്ഞ് വെച്ചത്. നികുതി അടക്കാതെ ആഡംബര വാച്ച് കടത്താൻ ശ്രമിച്ചതിനാണ് ഷാരൂഖ് ഖാനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും കസ്റ്റംസ് തടഞ്ഞ് വെച്ചത്.

- Advertisement -

ലക്ഷങ്ങൾ വിലമതിക്കുന്ന ഒന്നിലധീകം ആഡംബര വാച്ചുകൾ നികുതി അടയ്ക്കാതെ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കസ്റ്റംസ് ഇടപെട്ടത്. തുടർന്ന് ഏഴ് ലക്ഷത്തോളം രൂപ നികുതി അടച്ചതിന് ശേഷം ഷാരൂഖ് ഖാനെയും സുഹൃത്തുക്കളെയും വിട്ടയക്കുകയായിരുന്നു. ഷാർജയിൽ നിന്ന് സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്‌.

- Advertisement -

കസ്റ്റംസ് പരിശോധനയിൽ ആഡംബര വാച്ചുകൾക്ക് നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. നികുതി അടയ്ക്കാതെ ആഡംബര വാച്ച് കടത്താൻ ശ്രമിച്ചതിനാലാണ് താരത്തെ തടഞ്ഞ് വെച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. അതേസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഷാരൂഖ് ഖാനെയും മാനേജരെയും പറഞ്ഞ് വിട്ടെങ്കിലും കൂടെയുണ്ടായ സുഹൃത്തുക്കളെ പുലർച്ചെ വരെ തടഞ്ഞ് വെച്ചു.

- Advertisement -

ഷാരൂഖ് ഖാനൊപ്പമുണ്ടായിരുന്നവരിൽ നിന്ന് പതിനെട്ട് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകൾ കസ്റ്റംസ് കണ്ടെത്തിയിരുന്നു ഇതേ തുടർന്നാണ് മണിക്കൂറുകളോളം സുഹൃത്തുക്കളെ തടഞ്ഞ് വെച്ചത്. ഷാർജ പുസ്തക മേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഷാരുഖ് ഖാൻ നികുതി വെട്ടിപ്പിന് ശ്രമം നടത്തിയത്.

- Advertisement -