Saturday, April 20, 2024
-Advertisements-
ENTERTAINMENTമലയാള സിനിമയിൽ അഭിനയിക്കുന്നെങ്കിൽ അത് ഈ താരത്തോടൊപ്പം, മലയാളത്തിലെ ഇഷ്ട താരം ആരാണെന്ന് വെളിപ്പെടുത്തി ഷക്കീല

മലയാള സിനിമയിൽ അഭിനയിക്കുന്നെങ്കിൽ അത് ഈ താരത്തോടൊപ്പം, മലയാളത്തിലെ ഇഷ്ട താരം ആരാണെന്ന് വെളിപ്പെടുത്തി ഷക്കീല

chanakya news
-Advertisements-

പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയായ താരമാണ് ഷക്കീല എന്നറിയപ്പെടുന്ന ഷക്കീല ബീഗം. ഒരു കാലത്ത് ഷക്കീല പടങ്ങൾക്ക് പ്രേക്ഷക സ്വീകാര്യത ഏറെയായിരുന്നു. പതിനെട്ടാം വയസ്സിലാണ് താരം അഭിനയരംഗത്തെത്തുന്നത്. പ്ലെ ഗേൾസ് ആണ് ആദ്യ ചിത്രം. പിന്നീട് ഒരുപാട് ബി ഗ്രേഡ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കിന്നാര തുമ്പികൾ, ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ, എണ്ണ തോണി തുടങ്ങി താരത്തിന്റെ ചിത്രങ്ങൾ ഏറെയാണ്. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും ചില ആഭിമുഖങ്ങളിലൂടെ താരം പ്രത്യക്ഷപെടാറുണ്ട്.

മലയാളത്തിൽ കൂടെ അഭിനയിക്കാൻ ആഗ്രഹമുള്ള നടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. മലയത്തിൽ ദിലീപിന്റെ കൂടെ അഭിനയിക്കണം എന്നുള്ളതാണ് തന്റെ എക്കാലത്തെയും ആഗ്രഹമെന്ന് പറയുകയാണ് ഷക്കീല. നായികയായിട്ടല്ല ഒരു നല്ല കഥാപാത്രം ലഭിച്ചാൽ മതി. ദിലീപിന്റെ ചാന്ദുപൊട്ട് എന്ന ചിത്രവും മാങ്ങ പറി ചെളീ കുത്ത് എന്ന ഡയലോഗ് കണ്ടന്നുമുതൽ താൻ ദിലീപിന്റെ വലിയ ഫാനായി എന്ന് താരം പറയുന്നു. ദിലീപിന്റെ കൂടെ ഒരു സീനായാലും മതി അത് നല്ലതായിരിക്കണം. ദിലീപിനെ ഒരിക്കലും നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. അവരുടെ പേർസണൽ ലൈഫിനെകുറിച്ചൊന്നും പറയേണ്ട കാര്യവും തനിക്കില്ലെന്ന് താരം പറയുന്നു.

അതിനിടയിൽ മലയാളത്തിലെ ഒരു പ്രമുഖ നടനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചും പറയുകയാണ് താരം. ഒരിക്കൽ കൊച്ചിയിൽ ഒരു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് ഒരു അവസരം ലഭിച്ചു. പക്ഷെ ആ പരിപാടിയിൽ താൻ പങ്കെടുക്കരുതെന്നും വന്നാൽ തന്നെ ഷൂട്ട്‌ ചെയ്യുമെന്ന് ഒരു നടൻ തന്നോട് പറഞ്ഞെന്ന് ഷക്കീല പറയുന്നു. പക്ഷെ തനിക്ക് അതിൽ പേടിയൊന്നും തോന്നിയിരുന്നില്ല. പക്ഷെ തന്റെ അമ്മ പേടിച്ചു ഇതൊന്നും നമുക്ക് വേണ്ടാന്നു പറഞ്ഞ് കരഞ്ഞു. അത് കാരണം താൻ അതിൽ പങ്കെടുത്തില്ല. അല്ലെങ്കിൽ താൻ ടു ഓർ ഡൈ എന്നു കരുതി അവിടെ പോകുമായിരുന്നു. ആ നടന്റെ പേര് വ്യക്തമാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു.

English Summary : Shakeela revealed who is her favorite actor in Malayalam

-Advertisements-