Wednesday, April 24, 2024
-Advertisements-
ENTERTAINMENTBigg Boss Malayalamഫ്ലാറ്റ് റെയിഡ് ചെയ്തപ്പോൾ കിട്ടിയത് 400 ഗ്രാം കഞ്ചാവ് ; കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ്...

ഫ്ലാറ്റ് റെയിഡ് ചെയ്തപ്പോൾ കിട്ടിയത് 400 ഗ്രാം കഞ്ചാവ് ; കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ശോഭ വിശ്വനാഥ് ബിഗ്‌ബോസ് മത്സരാർത്ഥി

chanakya news
-Advertisements-

മോഹൻലാൽ അവതാരകനായ ബിഗ്ബിസിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. വ്യത്യസ്ത മേഖലകളിൽ നിന്നുമായി പതിനെട്ടോളം മൽസരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. ഇത്തവണ ബിഗ്‌ബോസിലെ ശക്തയായ മത്സരാർഥികളിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ ശോഭാ വിശ്വനാഥ്. തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തെകുറിച്ചും തിരിച്ചടികളിൽ തളരാതെ മുന്നോട്ടുപോയതിനെ കുറിച്ചും ശോഭ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ആദ്യമായി വിവാഹാലോചന വന്നപ്പോൾ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു. എന്നാൽ പുള്ളിക്കാരൻ പലതവണ വീട്ടുകാരോടും തന്നോടും നിർബന്ധിച്ചപ്പോഴാണ് താൻ സമ്മതിച്ചതെന്ന് ശോഭ പറയുന്നു. പക്ഷെ ആ വിവാഹ ജീവിതം ഒരു ദുരന്തമായിരുന്നു. നാലുവർഷം എങ്ങനെയോ തള്ളിനീക്കി. അയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. ഒരു സ്ത്രീ സുരക്ഷിതയായി ഇരിക്കേണ്ട സ്ഥലത്ത് അതിന് സാധിച്ചില്ലെങ്കിൽ പിന്നെ എങ്ങോട്ട് പോകും വീട്ടിലേക്ക് പോകാനും മനസ്സ് അനുവദിക്കുന്നില്ല പുറത്തുപോയാൽ സമൂഹം എങ്ങനെ നോക്കികാണും അങ്ങനെ പല കാര്യങ്ങളും ആലോചിച് ജീവിതം തള്ളിനീക്കി.

പല പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പക്ഷെ ആറ്റുകാൽ അമ്മയാണ് തനിക്ക് ജീവിതം തിരിച്ചു തന്നത്. ഒരുപാട് അനുഭവിച്ചു. അവസാനം താൻ അതിൽനിന്നും പുറത്തുവന്നു. ഇപ്പോൾ തനിക്ക് സമാധാനമായി ഉറങ്ങാൻ പറ്റുന്നുണ്ട്. ശെരിക്കും പറഞ്ഞാൽ കല്യാണം കഴിക്കേണ്ടതിന്റെ അവശ്യമില്ല. രണ്ടുപേർ തമ്മിൽ പരസ്പരം സ്നേഹമുണ്ടായാൽ മതി ശോഭ പറയുന്നു.

പല രാത്രികളിലും പേടികാരണം ബാത്‌റൂമിൽപോയി ഉറങ്ങിയിട്ടുണ്ട്. മദ്യപിച്ചു വന്ന് അയാൾ തന്നെ മർദിക്കുമ്പോൾ തനിക്ക് ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. കാരണം അന്നൊക്കെ കോടതിയെ സമീപിക്കാനോ പോലീസ് സ്റ്റേഷനിൽ പോകാനോ സ്ത്രീകൾക്കുള്ള അവകാശങ്ങളെ കുറിച്ചൊന്നും അറിയില്ലായിരുന്നു. വിവാഹ സമയത്ത് താനൊരു മെന്റൽ ട്രോമയിലായിട്ട് ആശുപത്രിയിൽ ആയിരുന്നു. അതും തനിക്ക് ഓവർകം ചെയ്യാൻ സാധിച്ചു.

തന്റെ ജീവിത്തൽ സംഭവിച്ച ഞെട്ടിക്കുന്ന മറ്റൊരു സംഭവമായിരുന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. 400 ഗ്രാം കഞ്ചാവ് വച്ച് ആരോ തന്നെ ട്രാപ് ചെയ്തതായിരുന്നു. തന്റെ ഫ്ലാറ്റ് മുഴുവൻ റൈഡ് ചെയ്തു. രണ്ടായിരം രൂപ അടച്ചാൽ കേസ് ഒഴിവാക്കിത്തരാമെന്നു പറഞ്ഞെങ്കിലും താൻ സമ്മതിച്ചില്ല. പിന്നെ രണ്ടുമാസം കഴിഞ്ഞപ്പോൾ താൻ മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും പരാതി നൽകിയതിനെ തുടർന്ന് കേസ് ക്രൈബ്രാഞ്ചു അന്വേഷിച്ചു. പിന്നീട് യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും ചെയ്തുവെന്ന് ശോഭാ വിശ്വനാഥ് പറയുന്നു.

English Summary : shobha viswanath bigg boss malayalam

-Advertisements-