കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ശ്രുതി ഹസൻ ഇൻസ്റ്റാഗ്രാമിൽ | shruthi hassan instagram

തെന്നിന്ത്യൻ താര സുന്ദരിയും നടൻ കമലഹാസന്റെ മകളുമായ ശ്രുതി ഹസൻ തന്റെ ഇൻസ്റ്റഗ്രാമിൽ (shruthi hassan instagram) പങ്കുവെച്ച ചിത്രം ചർച്ചയാകുന്നു. നീര് വെച്ച് വീർത്ത മുഖവും തടിച്ച ചുണ്ടും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായുള്ള നിൽക്കുന്ന ചിത്രമാണ് ശ്രുതി ഹസൻ പങ്കുവെച്ചത്. താൻ കടന്ന് പോകുന്ന ചില അവസ്ഥകൾ ആണെന്ന് പറഞ്ഞാണ് ശ്രുതി ഹസൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പങ്കുവെച്ചതിന് പിന്നാലെ എന്ത് പറ്റിയെന്നു ചോദ്യവുമായി ആരാധകർ രംഗത്തെത്തി. നിമിഷ നേരം കൊണ്ട് താരത്തിന്റെ ചിത്രങ്ങൾ മീഡിയയിൽ വൈറലായി മാറി താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിത്തരിച്ചിരിക്കുകയാണ്. അതേസമയം താരം പ്ലാസ്റ്റിക് സർജറിക്ക് വിധേയയായോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. അതേസമയം ഇൻസ്റ്റാഗ്രാമിൽ കരയുന്ന ഫിൽറ്റർ വയറലാകുന്ന സാഹചര്യത്തിലാണ് താരം കരയുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

  കൂടെ നിർത്തിയ മാനേജർ അയാളുടെ ആവിശ്യങ്ങൾക്ക് തന്നെ ഉപയോഗിച്ചു, ചതി മനസിലാക്കിയപ്പോഴേക്ക് തനിക്ക് എല്ലാം നഷ്ടമായിരുന്നു ; തുറന്ന് പറഞ്ഞ് മീര വാസുദേവ്

ആരാധകരിൽ ചിലർ ശ്രുതി ഹാസന്റെ ആരോഗ്യ നില മോശമാണെന്ന രീതിയിലാണ് കമന്റ്റ് ചെയ്യുന്നത്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ആരാധകർ പറയുന്നു. എന്നാൽ പേടിക്കാനൊന്നുമില്ലെന്നും ഇപ്പോൾ പഴയത് പോലെ ആയിട്ടുണ്ടെന്നും ശ്രുതി ഹസൻ ആരാധകർക്ക് മറുപടി നൽകി. ഇത് നിങ്ങൾ ആസ്വദിക്കണമെന്നും ശ്രുതി ഹസൻ നൽകിയ മറുപടിയിൽ പറയുന്നു. പ്രഭാസും പൃഥ്വിരാജ് ഉം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലാണ് ശ്രുതി ഹസൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Latest news
POPPULAR NEWS