Friday, March 29, 2024
-Advertisements-
ENTERTAINMENTമിമിക്രി ആണെന്ന് പറഞ്ഞ് കോമാളിത്തരം കാണിക്കുന്നവരെ കാണുമ്പോൾ വിഷമം വരും ; തുറന്ന് പറഞ്ഞ് നടൻ...

മിമിക്രി ആണെന്ന് പറഞ്ഞ് കോമാളിത്തരം കാണിക്കുന്നവരെ കാണുമ്പോൾ വിഷമം വരും ; തുറന്ന് പറഞ്ഞ് നടൻ സിദ്ധിഖ്

chanakya news
-Advertisements-

1990 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാനിധ്യമുറപ്പിച്ച താരമാണ് സിദ്ധിഖ്. നിരവധി ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രമായും നടനായും പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം നിരവധി ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. സിദ്ധിഖ്, മുകേഷ്, അശോകൻ, ജഗദീഷ് കൂട്ടുകെട്ടുകളിലെ ചിത്രങ്ങളെല്ലാം ഇന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഇൻ ഹരിഹർ നഗർ,മിമിക്സ് പരേഡ്, ഗോഡ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം പതിയെ വില്ലൻ വേഷങ്ങൾ ചെയ്തു തുടങ്ങി. അനുഗ്രഹീതൻ ആന്റണി, പരോൾ, വൺ, കമ്മാര സംഭവം തുടങ്ങി താരം ഇന്ന് അഭിനയിക്കുന്ന മിക്ക ചിത്രങ്ങളിലും സീരിയസ് കഥാപാത്രങ്ങളാണ് ചെയ്യുന്നത്.

നടന്മാരുടെ ശബ്ദങ്ങൾ അനുകരിക്കുന്നതിനെകുറിച്ച്സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വയറലായി മാറിയിരിക്കുന്നത്.ചില മിമിക്രി ആർട്ടിസ്റ്റുകൾ സത്യൻ സാറിനെയും ജയൻ സാറിനെയുമൊക്കെ ഇമിറ്റേറ് ചെയ്ത് തമാശ കാണിക്കുന്നത് കാണുമ്പോൾ തനിക്ക് വിഷമം തോന്നാറുണ്ടെന്നാണ് സിദ്ധിഖ് പറയുന്നതത്. അവരുടെ ശബ്ദം അഭിനയമൊന്നും അങ്ങനെയല്ല. അവർ സ്‌ക്രീനിൽ കാണിക്കുന്നതൊക്കെ കണ്ട് മോഹിച്ചാണ് ഞങ്ങളൊക്കെ ഇങ്ങോട്ട് വന്നത്. അവരോടൊക്കെ നമ്മുടെ മനസ്സിൽ ഭയങ്കര വാല്യുവാണ് ഉള്ളത്. ഇമിറ്റേറ്റ് ചെയ്യുന്നതൊക്കെ നല്ല കാര്യമാണ്. പക്ഷെ അത് ഒരിക്കലും കോമാളിത്തരമായി മാറാൻ പാടില്ലെന്നാണ് താരം പറയുന്നത്.

അതുകൊണ്ട് അവരെയൊക്കെ ഇങ്ങനെ കോമാളിത്തരമായികാണിക്കുമ്പോൾ തനിക്ക് ഭയങ്കര മനപ്രയാസം തോന്നുന്നു. ചിലർ സ്റ്റേജിലൊക്കെ പെർഫോം ചെയ്യുമ്പോൾ താൻ ചോദിക്കാറുണ്ട്‌ സത്യന്റെ സിനിമ കണ്ടിട്ടുണ്ടോ എന്ന്. സിനിമ കണ്ടിട്ടില്ല വേറെ ആൾക്കാർ ഇമിറ്റെറ്റ് ചെയ്യുന്നത് കണ്ടിട്ടാണെന്ന്. സത്യനൊക്കെ മലയാള സിനിമ കണ്ടതിൽവച്ചു എക്കാലത്തെയും ഏറ്റവും മികച്ച നടനാണ്. അദ്ദേഹത്തിന്റെ അഭിനയിക്കാനുള്ള കഴിവുകണ്ടാണ് മറ്റുപലരും ആവേശത്തോടെ നോക്കിനിൽക്കാറുള്ളത്. അങ്ങനെയുള്ള ആളുകളെയൊക്കെ ഇതുപോലെ കോമാളിത്തരമാക്കി കാണിക്കാൻ പാടില്ല. അത് ചെയ്യുന്ന ആളെ താൻ മോശക്കാരനാക്കി പറഞ്ഞതല്ല. ഇമിറ്റേറ്റ് ചെയ്യുമ്പോൾ അതിന്റെ സത്ത ഉൾക്കൊണ്ടുവേണം ചെയ്യാനെന്ന് സിദ്ധിഖ് പറയുന്നു.

English Summary : siddique about mimicry

-Advertisements-