എറണാകുളം : റംബൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂർ സ്വദേഹസി മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. റംബുട്ടാൻ കഴിക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കണ്ടന്തറ ഹിദായത്ത് ഇസ്‌ലാം സ്കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ് മരിച്ച നൂറ ഫാത്തിമ. സമാനമായ രീതിയിൽ റംബുട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി കുറച്ച് നാളുകൾക്ക് മുൻപ് ഒരു കുട്ടി മരിച്ചിരുന്നു.
English Summary : six year old girl dies as seed of rambutan stuck in throat