Friday, April 19, 2024
-Advertisements-
ENTERTAINMENTനൂറു രൂപ കൊടുത്ത് ആയിരം രൂപ എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ ;...

നൂറു രൂപ കൊടുത്ത് ആയിരം രൂപ എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ ; സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ സുരേഷ് പറയുന്നു

chanakya news
-Advertisements-

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് സുരേഷ്‌ഗോപി. 1965മുതൽ ചലച്ചിത്ര രംഗത്ത് സജീവമായ താരം ഒരുപാട് ഹിറ്റ് ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. കമ്മിഷണർ, കളക്ടർ,മണിച്ചിത്രതാഴ്,കളിയാട്ടം തുടങ്ങി കഥാപാത്രമൂല്യമുള്ള ഒരുപാട് ചിത്രങ്ങളിലാണ് സുരേഷ്ഗോപി അഭനയിച്ചിട്ടുള്ളത്.നടൻ എന്നതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവ് കൂടിയാണ് താരം. 2016 ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപെട്ടതിനെ തുടർന്ന് അഞ്ചുവർഷക്കാലം സിനിമയിൽ നിന്നും മാറിനിന്ന സുരേഷ് ഗോപി കാവൽ എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചെത്തുകയും ചെയ്തിരുന്നു. താരത്തിന്റെ മകൻ ഗോകുൽ സുരേഷും അറിയപ്പെടുന്ന ഒരു നടൻ ആണ്. വീണ്ടും തൃശ്ശൂരിൽ സുരേഷ്ഗോപി മൽസരിക്കുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ സുരേഷ്ഗോപിയെ കുറിച്ചു ഗോകുൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അച്ഛൻ നല്ലൊരു നടനാണ് എന്നാൽ നല്ലൊരു രാഷ്ട്രീയക്കാരനല്ല എന്നാണ് ഗോകുൽ പറയുന്നത്. അച്ഛൻ ഒരു അഭിനേതാവായി ഇരിക്കുന്നത് കാണാനാണ് തനിക്ക് ഇഷ്ട്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. തന്റെ അച്ഛൻ ഒരു യഥാർത്ഥ രാഷ്ട്രീയക്കാരനല്ല എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നൂറു രൂപ ഒരാൾക്ക് കൊടുത്താൽ അതിൽനിന്നു ആയിരം രൂപ എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർത്ഥ രാഷ്രീയക്കാരൻ. എന്നാൽ തന്റെ അച്ഛൻ അങ്ങനെയല്ല. പത്തുരൂപ കഷ്ട്ട പെട്ട് സമ്പാദിച്ചു അതിൽ കുറച്ച് കടവും കൂടി വാങ്ങിച്ചു ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ് അച്ഛനെന്ന് ഗോകുൽ പറയുന്നു.

ഇങ്ങനെ ഒരാളെയാണ് നികുതി വെട്ടിപ്പിക്കുന്ന കള്ളനെന്ന് അവർ പറഞ്ഞത്. അങ്ങനെയുള്ള ഒരു ജനത അച്ഛനെ അർഹിക്കുന്നില്ല. തൃശൂരിൽ അച്ഛൻ തോറ്റപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തിയാണ് താൻ. അച്ഛൻ ജയിച്ചിരുന്നുവെങ്കിൽ അത്രയും കൂടെയുള്ള അച്ഛനെ തനിക്ക് നഷ്ട്ടമാകുമായിരുന്നു.അച്ഛന്റെ ആരോഗ്യം നഷ്ട്ടപെടുകയും സമ്മർദ്ദം കൂടുകയും ആയുസ്സ് നഷ്ടമാവുകയും ചെയ്യുമായിരുന്നു. അച്ഛൻ എപ്പോഴും കൂടെ ഇരിക്കുന്നതാണ് ഞങളുടെ സന്തോഷം എന്ന് ഗോകുൽ പറയുന്നു.

അച്ഛൻ സിനിമയിൽ പ്രവർത്തിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ട്ടം.താൻ സിനിമയിലേക്ക് എത്തിയപ്പോൾ സിനിമയെ കുറിച്ച് അച്ഛൻ തനിക്ക് ഒന്നും പറഞ്ഞു തന്നിരുന്നില്ല. അങ്ങനെ പറഞ്ഞു തരേണ്ട ഒന്നല്ല സിനിമ അത് സ്വയം പേടിക്കേണ്ടതാണെന്ന് അച്ഛൻ പറയാറുണ്ട്. അങ്ങനെ സ്വയം മനസിലാക്കിയതിന്റെ സന്തോഷം താൻ ഇപ്പോൾ അനുഭവിക്കുന്നുണ്ടെന്ന് ഗോകുൽ സുരേഷ് പറയുന്നു.

English Summary : Son Gokul Suresh says about Suresh Gopi

-Advertisements-