രോഗിയായ പിതാവിനെയും കൊണ്ട് 1200 കിമി സൈക്കിൾ ചവിട്ടിയ പെൺകുട്ടിയുടെ കഴിവിനെ അഭിനന്ദിച്ചു സ്പോർട്സ് മന്ത്രി കിരൺ റിജ്ജു

1200 കിലോമീറ്റർ തന്റെ അച്ഛനെയും കൊണ്ട് സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോയ പെൺകുട്ടിയെ ദേശീയ സ്പോർട്സ് മന്ത്രാലയത്തിന് കാണിച്ചു കൊടുത്തു കൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ലോക്ക് ഡൗണിനെ തുടർന്ന് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ പിതാവിനെയും കൊണ്ട് ഗുരുഗ്രാമിൽ നിന്നും ബീഹാറിലേക്ക് ജ്യോതി കുമാരിയെന്ന പെൺകുട്ടി തന്റെ രോഗിയായ പിതാവിനെയും കൊണ്ട് 1200 കിലോമീറ്ററോളം ദൂരം സൈക്കിൾ ചവിട്ടി യാത്ര ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ കഴിവ് കണ്ടതിനെ തുടർന്നാണ് കേന്ദ്ര സ്പോർട്സ് മന്ത്രി കിരൺ റിജ്ജവിനെ മന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ചു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് വേണ്ട കാര്യങ്ങൾ നിർദ്ദേശിച്ചിരുന്നു കിരൺ റിജ്ജു ട്വീറ്റിന് മറുപടി നൽകി. കൂടാതെ പെൺകുട്ടിയ്ക്ക് യോഗ്യതയുണ്ടെങ്കിൽ ഡൽഹിയിലെ സൈക്കിളിങ്‌ അക്കാദമിയിൽ ട്രെയിനിങ്ങിനു വേണ്ടി തിരഞ്ഞെടുക്കാമെന്നും കിരൺ റിജ്ജു ഉറപ്പു പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു