ഭീരുത്വം നിറഞ്ഞ പ്രവർത്തികൾ അവസാനിപ്പിച്ചു നമ്മുടെ മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാൻ സാധിക്കണമെന്ന് വീരാട് കൊഹ്‌ലി

മുംബൈ: പൈനാപ്പിളിൽ സ്ഫോടക വസ്തുക്കൾ നിറച്ചു വെച്ചത് കഴിച്ചു ആനയ്ക്ക് ദാരുണ അന്ത്യം സംഭവിച്ച വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വീരാട് കൊഹ്‌ലി. ഈ വിഷയം സംബന്ധിച്ച് അദ്ദേഹം ട്വിറ്ററിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഗർഭിണിയായ ഒരു ആനയോട് കാണിച്ച ക്രൂരതയുടെ വാർത്ത കെട്ട നടുക്കത്തിലാണ് ഞാൻ. നമ്മുടെ മൃഗങ്ങളോട് നമുക്ക് സ്നേഹത്തോടെ പെരുമാറാൻ കഴിയണം. ഇത്തരത്തിലുള്ള ഭീരുത്വപരമായ പ്രവർത്തികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഗർഭിണിയായ ഒരു ആനയുടെ കാർട്ടൂൺ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് പറഞ്ഞത്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് പൈനാപ്പിളിൽ സ്ഫോടക വസ്തു നിറച്ചു ആന ഇറങ്ങുന്ന സ്ഥലത്ത് വെച്ചത്. ഇത് ആന ഭക്ഷിക്കുകയും സ്ഫോടനത്തിൽ വായും നാക്കുമെല്ലാം മുറിയുകയും പിന്നീട് ഈച്ചയും പുഴുവുമെല്ലാം അടുക്കുകയുണ്ടായി. ദിവസങ്ങളോളം ആനയ്ക്ക് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയാതെ പട്ടിണി കിടന്നാണ് ആന ചരിഞ്ഞത്. സംഭവത്തിൽ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു