ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താൻ ബിസിസിഐ തയ്യാറെടുക്കുന്നു

കോവിഡ് വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ മാസം നടത്താനിരുന്ന ഐപിഎൽ മത്‌സരം മാറ്റിയിരുന്നു. എന്നാൽ ഇ വർഷത്തെ ഐപിൽ മത്സരങ്ങൾ നടത്തണമെന്ന് ആവിശ്യം വീണ്ടും ശക്തമാകുന്നു. ഇന്ത്യയിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും വിദേശത്ത് നടത്തുന്നതാണ് ഉചിതമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ.

ഇന്ത്യയിൽ സെപ്റ്റംബറിൽ മഴക്ക് സാധ്യതയുണ്ടെന്നും ഇന്ത്യയിൽ നടത്തുന്നതിന് പകരം ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റണമെന്ന നിർദേശമാണ് സുനിൽ ഗാവസ്‌കർ നൽകിയിരിക്കുന്നത്. ഐപിൽ മത്സരം നടത്താൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലിയും അറിയിച്ചു.

എന്നാൽ ഓസ്ട്രേലിയയിലേക്ക് മാറ്റിയാൽ അവർ ഐപിലിനേക്കാൾ പിന്തുണ വരാൻ ഇരിക്കുന്ന ലോകകപ്പിന് കൊടുക്കാനുള്ള സാധ്യതയാണെന്ന് സുനിൽ ഗാവസ്‌കർ ചൂണ്ടി കാണിക്കുന്നു. എന്നാൽ സുനിൽ ഗവാസ്കറിന്റെ പുതിയ അഭിപ്രായത്തെ ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ സ്വാഗതം ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു