ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് ; അടുത്ത സീസണിൽ കേരളത്തിന് വേണ്ടി കളിച്ചേക്കും

ഐപിൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിലക്കിൽ കഴിഞ്ഞിരുന്ന ശ്രീശാന്ത് കേരള ടീമിലേക്ക് തിരിച്ചു വരുന്നു. കായിക ക്ഷമത തെളിയിച്ചാൽ ശ്രീശാന്ത് അടുത്ത സീസണിൽ നടക്കുന്ന രഞ്ജി ടീമിൽ ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ്‌ അസോസിയേഷനാണ് വ്യക്തമാക്കിയത്. 2013 ൽ ലഭിച്ച വിലക്കിനെ തുടർന്ന് ശ്രീശാന്തിനെ ക്രിക്കറ്റിൽ നിന്നും മാറ്റിനിർത്തുകയിരുന്നു.

ഇ വർഷം കോവിഡ് പ്രതിസന്ധി കാരണം രഞ്ജി മത്സരങ്ങൾ നടക്കാൻ സാധ്യതയില്ല എങ്കിലും ടീമിനെ പ്രഖ്യാപിച്ചു പരിശീലനം നടത്താനും അസോസിയേഷൻ തിരുമാനിക്കുണ്ട്. കേരള ടീമിന്റെ ഫാസ്റ്റ് ബൌളിംഗ് സെക്ഷൻ ശ്രീശാന്ത് വരുന്നത്തോടെ കൂടുതൽ ശക്തിയാകുമെന്നാണ് കണക്ക് കൂട്ടൽ. ആജീവനാന്ത വിലക്ക് ലഭിച്ച ശ്രീശാന്തിന് 7 വർഷമായി ബിസിസിഐ വിലക്ക് ചുരുക്കിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു