ഐ.പി.എൽ മഹേന്ദ്ര സിംഗ് ധോണിയുടെ കൊവിഡ് പരിശോധനാഫലം പുറത്ത്

ചെന്നൈ: ഐപിഎൽ പതിമൂന്നാം സീസണിന്റെ മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് പടത്തലവൻ എംഎസ് ധോണിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായി സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് നിശ്ചയിച്ചപ്രകാരം ധോണി ഐപിഎല്ലിനുള്ള പരിശീലനത്തിലിറങ്ങും. ഓഗസ്റ്റ് 15 മുതൽ 20 വരെ ചെന്നൈയിൽ വെച്ചാണ് പരിശീലന ക്യാമ്പ് നടക്കുക.

സെപ്റ്റംബർ 19ന് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ബിസിസിഐ കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ താരങ്ങളും സ്പോർട്ടിംഗ് സ്റ്റാഫുകളും നിലവിലെ സാഹചര്യത്തിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും പുറത്തിറക്കിയിരുന്നു. മത്സരത്തിനായി യുഎഇയിൽ എത്തുന്ന താരങ്ങൾ മൂന്നു കോവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആകുന്നതുവരെ ടീമിലെ താരങ്ങൾ തമ്മിൽ കാണുന്നതിനും ബിസിസിഐ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.