വിജയ റൺ നേടിയ ശേഷം ഗ്രൗണ്ടിൽ പരാഗിന്റെ മനോഹര നൃത്തം അമ്പരന്ന് ആരാധകർ ; വീഡിയോ വൈറൽ

കായിക പ്രേമികൾക്ക് ആവേശമായി ദുബായിൽ ഐപിഎൽ പുരോഗമിക്കുന്നു. കോവിഡ് പ്രതിസന്ധി കാരണം ഇത്തവണ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരം നടക്കുന്നത്.

ക്രിക്കറ്റ് മത്സരത്തിനിടെ നിരവധി നർമ്മ മുഹൂര്തങ്ങൾക്ക് നമ്മൾ സാക്ഷിയായിട്ടുണ്ട് അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിന് വേണ്ടി വിജയ റൺ നേടിയ ശേഷം റിയാൻ പരാഗ് ഗ്രൗണ്ടിൽ നൃത്തം ചെയ്തതാണ് ആരാധകരെ അമ്പരപ്പിച്ചത്. പരാഗ് നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

അസം സ്വദേശിയായ പരാഗ് ആസാമികളുടെ പരമ്പരാഗത നൃത്തമായ ബിഹുവിന്റെ ചുവടുകളാണ് ഗ്രൗണ്ടിൽ കാഴ്ചവെച്ചത്. രാജസ്ഥാന് വേണ്ടി 26 പന്തിൽ പുറത്താവാതെ 42 റൺസ് നേടി.

അഭിപ്രായം രേഖപ്പെടുത്തു