കുഞ്ഞുണ്ടായതിന് ശേഷം കളിക്കളത്തിലേക്ക് വരാൻ സാധിക്കുമെന്ന് ഒരുറപ്പും ഉണ്ടായിരുന്നില്ലെന്ന് സാനിയ മിർസ

മുംബൈ : കുഞ്ഞുണ്ടായതിന് ശേഷം ടെന്നീസിലേക്ക് തിരിച്ച് വരാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്ന് ടെന്നീസ് താരം സാനിയ മിർസ. പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയയ്ക്ക് രണ്ട് വർഷം മുൻപാണ് കുഞ്ഞ് പിറന്നത്. തുടർന്ന് താരം ടെന്നീസിൽ സജീവമായിരുന്നു. ഗര്ഭകാലം തന്നെ ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയാക്കിയെന്ന് സാനിയ മിർസ എഴുതിയ കത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓട് റ്റു ഓൾ മദേഴ്‌സ് എന്ന തുറന്ന കത്ത് എഴുതാൻ തന്നെ പ്രേരിപ്പിച്ചത് സെറീന വില്യംസിന്റെ ജീവിതമാണെന്നും സാനിയ മിർസ വ്യക്തമാക്കി.

ഗർഭകാലത്തിന് ശേഷം ടെന്നീസിലേക്ക് തിരിച്ച് വരാൻ സാധിക്കുമെന്ന് കരുതിയതല്ല. ഫോം വീണ്ടെടുക്കുകയെന്നത് ശ്രമകരമായ കാര്യമായിരുന്നു. സെറീന വില്യംസുമായും മറ്റു സ്ത്രീകളുമായി തന്നെ താരതമ്യം ചെയ്തു നോക്കിയെന്നും സാനിയ പറയുന്നു. ഗർഭകാലത്തിന് ശേഷം തന്റെ ഭാരം 23 കിലോ വർധിച്ചു. പിന്നീട് ചിട്ടയായ ഭക്ഷണവും വ്യായാമവും കൊണ്ട് 26 കിലോ കുറയ്ക്കാൻ സാധിച്ചെന്നും സാനിയ പറഞ്ഞു.