കുടുംബത്തോടുള്ള സ്നേഹം ; മറഡോണ രണ്ട് കയ്യിലും വാച്ച് ധരിക്കുന്നതിന്റെ കാരണം ഇതാണ്

കഴിഞ്ഞ ദിവസം മരണമടഞ്ഞ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയെ കുറിച്ച് അധികമാരും അറിയാത്തൊരു രഹസ്യം ഇപ്പോൾ പരസ്യമാക്കിയിരിക്കുകയാണ് മറഡോണയുടെ അടുത്ത സുഹൃത്തുക്കൾ.
മറഡോണ എവിടെ പോയാലും രണ്ട് കയ്യിലും വച്ച് ധരിക്കുമായിരുന്നു. ഫുട്‌ബോൾ കരിയറിന്റെ തുടക്ക കാലത്ത് തന്നെ മറഡോണയ്ക്ക് വാച്ചുകളോട് പ്രിയമായിരുന്നു. റോളക്സ് വാച്ചിന്റെ ആരാധകൻ കൂടിയായിരുന്നു മറഡോണ.

വിദേശ രാജ്യങ്ങളിലെ മത്സരങ്ങൾക്ക് പോകുമ്പോൾ അദ്ദേഹം രണ്ട് കയ്യിലും വാച്ച് ധരിക്കുമായിരുന്നു. ഒരെണ്ണം നാട്ടിലെ സമയം അറിയാനും മറ്റൊന്ന് പ്രാദേശിക സമയം അറിയാനും വേണ്ടിയായിരുന്നു. താൻ ജനിച്ച സ്ഥലത്തോടും കുടുംബത്തോടും ഏതുസമയവും അടുപ്പം പുലർത്താൻ വേണ്ടിയാണ് ഇത്തരത്തിൽ മറഡോണ വച്ച് ധരിച്ചിരുന്നത്. കെരളത്തിൽ എത്തിയപ്പോഴും അദ്ദേഹം രണ്ട് കയ്യിലും വാച്ച് ധരിച്ചിരുന്നു.