കായിക താരം അഞ്‍ജു ബോബി ജോർജ് ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന

കായിക താരം അഞ്‍ജു ബോബി ജോർജ് ബിജെപിയിലേക്ക്. ജോലിയിൽ നിന്നും വിരമിച്ച അഞ്ജു ബിജെപിയിൽ ചേരുമെന്നാണ് വിവരം. കർണാടകയിൽ നടന്ന ബിജെപി പരിപാടിയിൽ അഞ്ജു ബോബി ജോർജ് നേരത്തെ പങ്കെടുത്തിരുന്നു.

രാജ്യത്തിൻറെ അഭിമാന താരമായ അഞ്ജു ബോബി ജോർജ് ബിജെപിയിൽ എത്തുന്നതോടെ കൂടുതൽ ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ സാധിക്കുമെന്ന വിശ്യാസത്തിലാണ് ബിജെപി.