കടുത്ത നെഞ്ച് വേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത : കടുത്ത നെഞ്ച് വേദനയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയേനാക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെ ആരോഗ്യപ്രശനങ്ങൾ നേരിട്ടതോടെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.