അതിർത്തി കാക്കുന്ന സൈനികർക്ക് ആദരവുമായി ചെന്നൈ സൂപ്പർകിങ്സിന്റെ പുതിയ ജേഴ്‌സി

മറ്റൊരു ഐപിഎൽ സീസണിന് കൂടി തുടക്കമാകുകയാണ്. താരലേലം കഴിഞ്ഞ് ഇപ്പോൾ ഐപിൽ ജേഴ്‌സി അവതരിപ്പിക്കുന്ന തിരക്കിലാണ് ടീമുകൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ഇത്തവണത്തെ ജേഴ്‌സി പുറത്തിറക്കി. വളരെ വ്യത്യസ്തമായ ആശയം ഉൾക്കൊള്ളിച്ചാണ് ചെന്നൈ ജേഴ്‌സി പുറത്തിറക്കിയത്. ആദ്യ ഐപിഎൽ ന് ശേഷം ഇതാദ്യമായാണ് ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ജേഴ്‌സിയിൽ മാറ്റം വരുത്തുന്നത്. ചെന്നൈയുടെ ജേഴ്‌സിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ രാജ്യം കാക്കുന്ന സൈനികർക്ക് ആദരം അർപ്പിച്ച് കൊണ്ട് ജേഴ്‌സിൽ ഇന്ത്യൻ ആർമിയുടെ യൂണിഫോമിന്റെ ഡിസൈൻ പതിച്ചിട്ടുണ്ട് എന്നുള്ളതാണ്. ചെന്നൈ നായകൻ മഹേന്ദ്രസിംഗ് ധോണി ടെറിട്ടോറിയൽ ആർമിയിൽ ഹൊണോറി ലെഫ് കേണലാണ്.

നമ്മുടെ രാജ്യത്തിൻറെ ശക്തിയാണ് സൈനീകരെന്നും. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും. രാജ്യം കാക്കുന്ന സൈനികരുടെ നിസ്വാർത്ഥ സേവനത്തെകുറിച്ച് ആരാധകരെ ബോധവാന്മാരാക്കുകയാണ് ജേഴ്‌സിയിൽ ആർമി യൂണിഫോമിന്റെ ഡിസൈൻ പതിച്ചതെന്നും ചെന്നൈ സൂപ്പർകിങ്‌സ്‌ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.

മുത്തൂറ്റ് ഗ്രൂപ്പിന് പകരം മിന്ത്രയാണ് ഇത്തവണ ചെന്നൈ സൂപ്പർകിങ്സിന്റെ മറ്റൊരു സ്പോൺസർ. മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോയ്ക്ക് പകരം ഇത്തവണ മിന്ത്രയുടെ ലോഗോയാണ് ജേഴ്‌സിയുടെ മുൻവശത്ത് പതിച്ചിട്ടുള്ളത്. കൂടാതെ മൂന്ന് കിരീടങ്ങൾ നേടിയതിന്റെ ഓർമ്മയ്ക്കായി മൂന്ന് സ്റ്റാറും ജേഴ്‌സിൽ പതിച്ചിട്ടുണ്ട്. അടുത്ത മാസം 9 മുതലാണ് ഐപിഎൽ മത്സരം ആരംഭിക്കുക. കഴിഞ്ഞ തവണ കൊറോണ കാരണം ഐപിൽ മത്സ്യങ്ങൾ കാണികൾ ഇല്ലാതെ വിദേശത്താണ് നടന്നത്. ഇത്തവണ ഉദ്‌ഘാടനമത്‌സരത്തിൽ മുംബൈ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഏപ്രിൽ 10 ന് ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.