ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം ; മീരാഭായി ചാനുവിന്റെ മെഡൽ സ്വർണമായി ഉയർത്താൻ സാധ്യത

ന്യുഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിൻറെ അഭിമാനമുയർത്തി ഭാരോദ്വഹനത്തിൽ വെള്ളി നേടിയ മീരാഭായി ചാനുവിന്റെ മെഡൽ സ്വർണമായി ഉയർത്താൻ സാധ്യത. മത്സരത്തിൽ സ്വർണം നേടിയ ചൈനയുടെ ഹൗ ഷി ഹൂയി ഉത്തേജന മരുന്ന് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മീരാഭായി ചാനുവിന് ഒന്നാം സ്ഥാനം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്.

സ്വർണം നേടിയ ഹൗ ഷി ഹൂയിയോട് ഒളിമ്പിക്സ് സംഘാടകർ ടോക്കിയോയിൽ തുടരാൻ ആവിശ്യപെട്ടിരിക്കുകയാണ്. കൂടാതെ ഉത്തേജക പരിശോധനയ്ക്ക് വിധേയയാകാനും ആവിശ്യപെട്ടിട്ടുണ്ട് ഇന്ന് നടക്കുന്ന ഉത്തേജക പരിശോധനയിൽ ഹൗ ഷി ഹൂയി പരാജയപ്പെട്ടാൽ വെള്ളിമെഡൽ നേടിയ മീരാഭായി ചാനുവിന്റെ മെഡൽ സ്വർണ്ണമെഡലായി ഉയർത്തും.