ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലൻഡിന് പിന്നാലെ സ്പെയിനെയും തറ പറ്റിച്ച് ഇന്ത്യ

ടോക്കിയോ : ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലൻഡിന് പിന്നാലെ സ്പെയിനെയും തറ പറ്റിച്ച് ഇന്ത്യ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സ്പെയിനെതിരെ ഇന്ത്യയുടെ വിജയം. പൂൾ എ യിലെ മൂന്നാം മത്സരത്തിലാണ് ഇന്ത്യയും സ്പെയിനും ഏറ്റുമുട്ടിയത്.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയോട് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.