ബാഡ്മിന്റൺ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു

ടോക്കിയോ : ബാഡ്മിന്റൺ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാട്ടറിൽ ലോക പന്ത്രണ്ടാം നമ്പർ താരമായ ഡെന്മാർക്കിലെ മിയ ബ്ലീച്ച്‍ഫെൽറ്റിനെ തോൽപ്പിച്ചാണ് പിവി സിന്ധു ക്വാട്ടറിൽ കടന്നത്. സ്‌കോർ 21-15, 21-13, കഴിഞ്ഞ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടി മാറിയ സിന്ധു വീണ്ടും മെഡൽ നേട്ടത്തിന് അരികെ എത്തി.

മിയ ബ്ലീച്ച്‍ഫെൽറ്റുമായുള്ള മത്സരത്തിൽ ആദ്യ സെറ്റിൽ 2-0 ന് പുറകിൽ പോയ സിന്ധു തുടർന്നുള്ള സെറ്റുകളിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ വിജയിക്കുന്നയാളാകും ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി.