ക്ലിനിക്കിൽ വെച്ച് മറഡോണ തന്നെ ബലമായി പിടിച്ചു എന്റെ വായ പൊത്തിപിടിച്ചു. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു ; മറഡോണ പീഡിപ്പിച്ചതായി യുവതിയുടെ ആരോപണം

ഹവാന : അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ ബലാത്സംഘം ചെയ്തതായി ആരോപിച്ച് യുവതി രംഗത്ത്. ക്യൂബൻ വനിതയായ മേവിസ് അൽവാരസ് എന്ന മുപ്പത്തേഴുകാരിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

താനിക്ക് പതിനാറ് വയസ് പ്രായം ഉള്ളപ്പോഴാണ് മറഡോണ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. തന്റെ കുട്ടിക്കാലം മറഡോണ നശിപ്പിച്ചെന്നും യുവതി പറയുന്നു. മറഡോണയ്ക്ക് നാൽപ്പത് വയസുള്ളപ്പോഴാണ് പീഡനം നടന്നതെന്നും യുവതി പറയുന്നു.

ഹവാനയിലെ ഒരു ക്ലിനിക്കിൽ വെച്ച് മറഡോണ തന്നെ ബലമായി പിടിച്ചു എന്റെ വായ പൊത്തിപിടിച്ചു. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കൂടുതൽ പറയാൻ തനിക്ക് സാധിക്കുന്നില്ലെന്നും ആ ഞെട്ടലിൽ നിന്ന് മോചനം ലഭിക്കാൻ വർഷങ്ങൾ വേണ്ടി വന്നെന്നും മേവിസ് അൽവാരസ് പറഞ്ഞു.