ഇനി ബിജെപിയെ ജെ പി നയിക്കും: അമിത് ഷാ അധ്യക്ഷ സ്ഥാനം ഒഴിയുന്നു | Chanakya News

ഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ആയിരുന്ന അമിത് ഷാ സ്ഥാനമൊഴിയുന്നതോടുകൂടി പുതിയതായി ബിജെപി വർക്കിംഗ് പ്രസിഡണ്ട് ജെപി നന്ദ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നു. അധ്യക്ഷപദവി നിശ്ചയിക്കുന്നതിന് ഭാഗമായി ഇന്ന് ഡൽഹിയിൽ യോഗം നടക്കും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദമോദി, കേന്ദ്ര മന്ത്രിമാർ, പാർട്ടി ജനറൽ സെക്രടറിമാർ, സംസ്ഥാന അധ്യക്ഷൻമാർ തുടങ്ങിയവർ നാളെത്തെ യോഗത്തിൽ പങ്കെടുക്കും.

രാവിലെ പത്തു മുതൽ 12 വരെ നാമ നിർദേശ പത്രിക സമർപ്പണവും, ഒരു മണി വരെ സ്‌ക്രൂട്ടിനിയും രണ്ട് മണി വരെ പത്രിക പിൻലിക്കുവാനുമുള്ള അവസരങ്ങളും ഉണ്ട്. ജനുവരി 22 നു ജെ പി നന്ദ ഔദ്യോഗികമായി ബിജെപി ദേശീയ അധ്യക്ഷനായി ചുമതല ഏൽക്കും. കൂടാതെ ജെ പി നന്ദയുടെ വർക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് ഭൂപേന്ദ്ര യാദവ് ചുമതലയരൽക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അഭിപ്രായം രേഖപ്പെടുത്തു