വീഡിയോ കാണാം: മൈനസ് 20 ഡിഗ്രിയിൽ 17000 അടിയുയരത്തിൽ ത്രിവർണ്ണ പതാകയുയർത്തി

ലഡാക്ക്: ഇണ്ടോ ടിബറ്റൻ ബോർഡർ പോലീസ് (ഐ ടി ബി പി) റിപ്പബ്ലിക് ദിനത്തിൽ പതിനേഴായിരം അടി ഉയരത്തിൽ രാജ്യത്തിന്റെ ത്രിവർണ്ണ പതാകയുയർത്തി. മൈനസ് 20 ഡിഗ്രി കൊടും തണുപ്പിനെ പോലും വകവെയ്ക്കാതെയാണ് ബോർഡർ പോലീസ് രാജ്യത്തിന് അഭിമാന മുഹൂർത്തം സമ്മാനിച്ചത്. ഇത്തവണ ചരിത്രത്തിലാദ്യമായി ദേശീയ യുദ്ധ സ്മാരകത്തിൽ നിന്നും റിപ്പബ്ലിക് ദിന പരിപാടി തുടങ്ങിയത് എന്ന കാര്യവും വളെരെയധികം ശ്രേദ്ധയവും ധീരജവാന്മ്മാർക്ക് രാഷ്ട്രം നൽകിയ ഏറ്റവും വലിയ ആദരവും കൂടിയാണ്.

സി ആർ പി എഫിന്റെ വനിതാ സംഘത്തിന്റെ ബൈക്ക് കൊണ്ടുള്ള പ്രകടനവും പരേഡിന് മാറ്റുകൂട്ടി. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സംഭവം കൂടിയാണ്. കൂടാതെ പരേഡിൽ ആധുനിക ആയുധങ്ങൾ, സൈനിക ടാങ്കുകൾ ടാബ്ലോകൾ തുടങ്ങിയവയുമുണ്ട്. പോർ വിമാനങ്ങളുടെയും ഹെലികോപ്റ്ററിന്റെയും വിസ്മയം തീർക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളും ആഘോഷത്തിന് കൊഴുപ്പുകൂട്ടി.

അഭിപ്രായം രേഖപ്പെടുത്തു