ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻ ഡി എ സർക്കാർ 330 സീറ്റുകൾ നേടുമെന്ന് സർവ്വേ ഫലം

ന്യൂഡൽഹി : പൗരത്വ ഭേദഗതിയെ മുൻ നിർത്തി രാജ്യത്ത് പ്രക്ഷോഭങ്ങൾ നടന്നെങ്കിലും രാജ്യത്തെ ജനപ്രീതിയുള്ള നേതാവ് ഇപ്പോഴും നരേന്ദ്രമോദി തന്നെയാണ്. നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരാൻ തന്നെയാണ് ജനങ്ങളുടെ ആഗ്രഹമെന്നും സർവ്വേ ഫലം.

കഴിഞ്ഞ ദിവസം ഐഎഎന്‍എസ് -സി -വോര്‍ട്ടര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. സ്റ്റേറ്റ് ഓഫ് ദി നേഷന്‍ റിപ്പബ്ലിക്ക് ദിന സര്‍വ്വെയില്‍ 70 ശതമാനം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുകയും 56.4 ശതമാനം പേര്‍ ബിജെപി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതി കൂടാതെ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും രാജ്യത്ത് പ്രധിഷേധങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇതൊന്നും നരേന്ദ്രമോദിയുടെ പ്രഭാവത്തിന് മങ്ങലേൽപ്പിച്ചില്ല.ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായാലും. ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് സർവ്വേ പറയുന്നു.